നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിറോ മലബാർ സഭാ വ്യാജരേഖ കേസ്: ഫാ. പോൾ തേലക്കാട്ടിനെതിരെ തെളിവ് പുറത്ത്

  സിറോ മലബാർ സഭാ വ്യാജരേഖ കേസ്: ഫാ. പോൾ തേലക്കാട്ടിനെതിരെ തെളിവ് പുറത്ത്

  ഫാ. പോള്‍ തേലക്കാട്ടിന്റെ കംപ്യൂട്ടറില്‍നിന്ന് മെയിലുകള്‍ കണ്ടെടുത്തു...

  paul thelakkaatt

  paul thelakkaatt

  • News18
  • Last Updated :
  • Share this:
   കൊച്ചി: സിറോ മലബാർ സഭാ വ്യാജ രേഖ കേസില്‍ ഫാ. പോള്‍ തേലക്കാട്ടിനെതിരെ തെളിവുകള്‍ പുറത്ത്. മൂന്നാം പ്രതി ആദിത്യയുമായി തേലക്കാട്ട് മെയിലുകൾ വഴി ബന്ധപ്പെട്ടിരുന്നെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ഫാ. പോള്‍ തേലക്കാട്ടിന്റെ കംപ്യൂട്ടറില്‍നിന്നാണ് മെയിലുകള്‍ കണ്ടെടുത്തത്.

   ഫാദർ പോൾ തേലക്കാടും ആദിത്യനും തമ്മിൽ മുൻ പരിചയം ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതിൻറെ ഭാഗമായാണ് ആദിത്യൻ തേലക്കാടിനു തന്നെ രേഖകൾ അയച്ചുകൊടുത്തത്. ഓഗസ്റ്റ് 30ന് അഞ്ചു രേഖകളും സെപ്റ്റംബർ ഒന്നിന് രണ്ട് രേഖകളുമാണ് ഇമെയിൽ വഴി കൈമാറിയത്. അയച്ച് കൊടുത്ത രേഖകള്‍ ലഭിച്ചുവെന്ന് കാട്ടി പോള്‍ തേലക്കാട്ട് അയച്ച മറുപടി മെയിലുകളാണ് പൊലീസ് കണ്ടെടുത്തത്.
   തേലക്കാടിന്റെ കമ്പ്യൂട്ടർ പരിശോധിച്ചതിൽ നിന്നുമാണ് ഇക്കാര്യങ്ങൾ ലഭിച്ചത്.

   ഫാദർ ആൻറണി കല്ലൂക്കാരനെയും പോൾ തേലക്കാടിനെയും ചോദ്യം ചെയ്യാനുള്ള കാലാവധി നാളെ അവസാനിക്കും. ഇവരുടെ ജാമ്യാപേക്ഷയിൽ അടുത്ത ദിവസം കോടതി വിധി പറയും. ഇതിനിടെയാണ് തേലക്കാടിനെതിരെ പുതിയ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തുന്നത്.
   First published: