നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഒളിക്യാമറ വിവാദം: എം.കെ രാഘവന്‍റെ മൊഴിയെടുത്തു; മൊഴിയെടുക്കൽ ഒന്നരമണിക്കൂർ നീണ്ടു

    ഒളിക്യാമറ വിവാദം: എം.കെ രാഘവന്‍റെ മൊഴിയെടുത്തു; മൊഴിയെടുക്കൽ ഒന്നരമണിക്കൂർ നീണ്ടു

    ഒളിക്യാമറ വിവാദത്തിൽ എം.കെ രാഘവന്‍റെ മൊഴിയെടുക്കുന്നു.

    എം.കെ രാഘവൻ

    എം.കെ രാഘവൻ

    • News18
    • Last Updated :
    • Share this:
      കോഴിക്കോട്: ഒളിക്യാമറ വിവാദത്തിൽ എം.കെ രാഘവന്‍റെ മൊഴിയെടുത്തു. അന്വേഷണസംഘം വീട്ടിലെത്തിയാണ് എം.കെ രാഘവന്‍റെ മൊഴിയെടുത്തത്. നേരത്തെ ഹാജരാകാൻ അന്വേഷണസംഘം എം.കെ രാഘവന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പ്രചരണ പരിപാടികളുടെ തിരക്കു മൂലം ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്ന് ഇന്ന് രാവിലെ അന്വേഷണസംഘവുമായി സഹകരിക്കാമെന്ന് എം.കെ രാഘവൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് രാവിലെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി അന്വേഷണസംഘം മൊഴിയെടുത്തത്.

      രണ്ട് പരാതികളിലാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ഒന്നര മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടു നിന്നു. വാർത്ത പുറത്തുവിട്ട ചാനലും അന്വേഷണ പരിധിയിലാണ്. യഥാർത്ഥ ദൃശ്യങ്ങൾ അന്വേഷണത്തിന്‍റെ ഭാഗമായി കണ്ടെടുക്കും.

      ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിലായിരുന്നു എം.കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാ​ഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടെന്നാണ് ചാനൽ ആരോപിക്കുന്നത്.

      തെരഞ്ഞെടുപ്പ്: സുരക്ഷ ശക്തമാക്കി തലസ്ഥാനനഗരം; പിടിയിലായത് 1571 പേർ

      എന്നാൽ, ഇതിനെതിരെ എം.കെ രാഘവൻ രംഗത്തെത്തിയിരുന്നു. വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായ എം.കെ രാഘവൻ പൊലീസിൽ പരാതി നൽകിയിരുന്നു.

      അതേസമയം, രാഘവനെതിരെ സി.പി.എം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ രാഘവന് അയോഗ്യത കൽപിക്കണം എന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസാണ് പരാതി കൈമാറിയത്.
      സംഭവവുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

      First published:
      )}