തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബി ജോർജിന്റെ മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മൊഴിയെടുത്തത്. ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബാലഭാസ്കറിന്റെ അപകടമരണം സംബന്ധിച്ച് സോബി ന്യൂസ് 18നോട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഡി വൈ എസ് പി ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരോട് ആവർത്തിച്ചതായി സോബി ജോർജ് പറഞ്ഞു.
കഴിഞ്ഞദിവസം ബാലഭാസ്കറിന്റെ അച്ഛൻ കെ.സി ഉണ്ണി, ഭാര്യ ലക്ഷ്മി എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.