കണ്ണൂർ: ആന്തൂരിൽ വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് മനോവിഷമം മൂലമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ ലഭിച്ച വിവരം. മറിച്ചുള്ള പ്രചാരണങ്ങൾ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളല്ല. മറ്റ് കാരണങ്ങളുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി വി എ കൃഷ്ണദാസ് പറഞ്ഞു.
നിലവിലെ അന്വേഷണ സംഘം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സാജന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം വേണമെന്നും ഭാര്യ ബീന മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്നതിൽ വീഴ്ച വരുത്തിയ നഗരസഭാ അധികൃതരെ രക്ഷിക്കാൻ തെറ്റായ പ്രചരണം അഴിച്ചുവിടുകയാണെന്നും ബീന ആരോപിച്ചിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.