• HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC ക്ക് ഡീസൽ ലിറ്ററിന് 4.41 രൂപ IOC വർധിപ്പിച്ചു; പ്രതിദിനം 12 ലക്ഷത്തോളം രൂപ അധിക ചെലവ്

KSRTC ക്ക് ഡീസൽ ലിറ്ററിന് 4.41 രൂപ IOC വർധിപ്പിച്ചു; പ്രതിദിനം 12 ലക്ഷത്തോളം രൂപ അധിക ചെലവ്

ഒരു ദിവസം 12 ലക്ഷം രൂപ അധിക ബാധ്യത കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. താല്‍ക്കാലികമായി പുറത്തെ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങാനാണ് തീരുമാനം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
തിരുവനന്തപുരം കെഎസ്ആര്‍ടിസിക്കുള്ള (ksrtc) ഡീസല്‍ വില  (diesel price)  കുത്തനെ കൂട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ioc) ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ എന്ന വിഭാഗത്തില്‍ പെടുത്തിയാണ് വില വിര്‍ദ്ധിപ്പിച്ചത്. ലിറ്ററിന് 97 രൂപ 88 പൈസയാണ് ഉയര്‍ന്ന ഡീസല്‍ വില. ഇതോടെ ഒരു ദിവസം 12 ലക്ഷം രൂപ അധിക ബാധ്യത കെഎസ്ആര്‍ടിസിയ്ക്ക് ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. താല്‍ക്കാലികമായി പുറത്തെ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങാനാണ് തീരുമാനം

ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുന്ന കെഎസ്ആര്‍ടിസിയ്ക്ക് ഇരുട്ടയായിട്ടാണ് പുതിയ കേന്ദ്ര തീരുമാനം. പ്രതിദിനം 50000 ലിറ്ററിന് മുകളില്‍ ഡീസല്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വില വര്‍ദ്ധിപ്പിക്കാനായിരുന്നു പെട്രോളിയം കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ നല്‍കിയ നിര്‍ദ്ദേശം.

ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ കെഎസ്ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്‌സര്‍ എന്ന വിഭാഗത്തില്‍ ഐ.ഒ.സി ഉള്‍പ്പെടുത്തിയത്. ഇനിമുതല്‍ ലിറ്ററിന് 97.88 രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന തുക.

കഴിഞ്ഞ ദിവസം വരെ പ്രൈവറ്റ് പമ്പുകള്‍ക്ക് നല്‍കുന്ന 93.47 രൂപ നിരക്കിലായിരുന്നു കെഎസ്ആര്‍ടിസിയ്ക്കും ഡീസല്‍ നല്‍കി വന്നിരുന്നത്. ഇതില്‍ നിന്ന് 4.41 രൂപയുടെ യുടെ വര്‍ദ്ധനവാണ് നിലവില്‍ വരുത്തിയത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ദിവസം ശരാശരി 11.90 ലക്ഷം രൂപയുടെ അധിക ബാധ്യതയും മാസത്തില്‍ മൂന്ന് കോടിയിലധികം രൂപയുടെ അധിക ബാധ്യത കെഎസ്ആര്‍ടിസിയ്ക്ക് ഈ തീരുമാനം മൂലം വരും.

Also read- Lokayukta| ‘എല്ല് കടിക്കുന്ന പട്ടിയുടെ അടുത്ത് ചെന്നാല്‍ എല്ല് എടുക്കാനാണെന്ന് അത് കരുതും’; ജസ്റ്റിസ് സിറിയക് ജോസഫ്

മുന്‍പ് ഒരു ദിവസം ശരാശരി അഞ്ചര ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസി ഉപയോഗിച്ചിരുന്നത്. അങ്ങനെ എങ്കില്‍ ബാധ്യത 11 കോടി രൂപയ്ക്ക് മുകളില്‍ എത്തുമായിരുന്നു. അധിക തുക നല്‍കി ഐഒസി ഡീസല്‍ വാങ്ങേണ്ടതില്ലെന്നാണ് കെഎസ്ആര്‍ടിസി തീരുമാനം. പകരം സ്വകാര്യ പമ്പുകളില്‍ നിന്ന് താല്‍കാലികമായി ഡീസല്‍ വാങ്ങാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങുമ്പോഴും മുന്‍പ് ലഭിച്ച തുകയ്ക്ക് കെഎസ്ആര്‍ടിസിയ്ക്ക് ഡീസല്‍ ലഭിക്കില്ല.

Also read- K T Jaleel | 'അല്ലെങ്കിലും പന്നികള്‍ക്ക് പണ്ടേ എല്ലിന്‍ കഷണങ്ങളോട് താല്‍പര്യമില്ല'; ലോകായുക്തയ്ക്ക് ജലീലിന്റെ മറുപടി

50,000 ല്‍ കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയത്. ഇന്ത്യയിലെ മുഴുവന്‍ ആര്‍ടിസി കള്‍ക്കും ഇത് ബാധകമാകും. കേരളത്തില്‍ 50,000 ല്‍ കൂടുതല്‍ ഡീസല്‍ ഉപയോഗിക്കുന്നത് കെഎസ്ആര്‍ടിസി മാത്രമാണ്.
Published by:Jayashankar AV
First published: