നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • IPL 2020 | കോഹ്ലി ഒഴികെയുള്ളവർ നിരാശപ്പെടുത്തി; ബാംഗ്ലൂരിന് 59 റൺസ് തോൽവി

  IPL 2020 | കോഹ്ലി ഒഴികെയുള്ളവർ നിരാശപ്പെടുത്തി; ബാംഗ്ലൂരിന് 59 റൺസ് തോൽവി

  24 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയാണ് ബാംഗ്ലൂരിനെ തകർത്തത്

  virat kohli

  virat kohli

  • Share this:
   ദുബായ്: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് തോൽവി. ഡൽഹി ക്യാപിറ്റൽസ് 59 റൺസിനാണ് ബാംഗ്ലൂരിനെ തോൽപ്പിച്ചത്. ഡൽഹി ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത ബാംഗ്ലൂരിന്‍റെ പോരാട്ടം 20 ഓവറിൽ ഒമ്പതിന് 137 റൺസ് എന്ന സ്കോറിൽ അവസാനിക്കുകയായിരുന്നു. 43 റൺസെടുത്ത വിരാട് കോഹ്ലി മാത്രമാണ് ബാംഗ്ലൂർ നിരയിൽ തിളങ്ങിയത്.

   ദേവ്ദത്ത് പടിക്കൽ നാലു റൺസും ആരോൺ ഫിഞ്ച് 13 റൺസും ഡിവില്ലിയേഴ്സ് ഒമ്പത് റൺസുമെടുത്ത് പുറത്തായി. 24 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയാണ് ബാംഗ്ലൂരിനെ തകർത്തത്. അക്ഷർ പട്ടേൽ, നോർട്ട്ജെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

   Also Read- IPL 2020 RR vs RCB| സഞ്ജു സാംസൺ ശരിക്കും ഔട്ടായിരുന്നോ? ബാംഗ്ലൂർ- രാജസ്ഥാൻ മത്സരത്തിൽ സഞ്ജുവിന്‍റെ ഔട്ട് ചർച്ചയാകുന്നു

   ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഡൽഹിക്കുവേണ്ടി പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഷാ 43 റൺസെടുത്തപ്പോൾ ധവാൻ 34 റൺസ് അടിച്ചു. റിഷഭ് പന്ത് 37 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ പന്തും സ്റ്റോയിനിസും ചേർന്ന് നടത്തിയ വമ്പനടികളാണ് ഡൽഹിയെ വൻ സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റിൽ 89 റൺസാണ് കൂട്ടിച്ചേർത്തത്. ബാംഗ്ലൂരിനുവേണ്ടി മൊഹമ്മദ് സിറാജ് രണ്ടു വിക്കറ്റെടുത്തു.

   ഇന്നത്തെ ജയത്തോടെ എട്ടു പോയിന്‍റുമായി ഡൽഹി ക്യാപിറ്റൽ ഐപിഎൽ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തി. ആറ് പോയിന്‍റള്ള ആർസിബി മൂന്നാം സ്ഥാനത്താണ്.
   Published by:Anuraj GR
   First published:
   )}