• HOME
  • »
  • NEWS
  • »
  • kerala
  • »
  • താരങ്ങളെ ഇന്നു ലേലം ചെയ്യും

താരങ്ങളെ ഇന്നു ലേലം ചെയ്യും

  • Last Updated :
  • Share this:
    ജയ്പുർ: അടുത്ത സീസണിലേക്കുള്ള ഐ പി എൽ താര ലേലം ഇന്ന് നടക്കും. 226 ഇന്ത്യക്കാർ അടക്കം 346 താരങ്ങൾ ആണ് ലേലത്തിന്റെ ഭാഗമാവുക. കഴിഞ്ഞ സീസണിന് മുന്നോടിയായി മേഗാ ലേലം നടന്നതിനാൽ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് ആവശ്യമായ കളിക്കാരെ കണ്ടെത്തുകയാണ് ഇത്തവണത്തെ ലേലത്തിൽ ടീമുകളുടെ പ്രധാന ലക്ഷ്യം. ഉച്ചക്ക് 3 മണി മുതൽ ജയ്പൂരിലാണ് താര ലേലം.

    പരമാവധി 70 കളിക്കാരെയാണ് എട്ട് ടീമുകൾക്കുമായി സ്വന്തമാക്കാനാകുന്നത്. കഴി‍ഞ്ഞ സീസണ് ശേഷം ഒഴിവാക്കിയ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുകയാണ് ടീമുകൾ ലക്ഷ്യമിടുന്നത്. 12 താരങ്ങളെ ഒഴിവാക്കിയ കിംഗ്സ് ഇലവൻ പഞ്ചാബിനാണ് ലേലത്തിൽ ഏറ്റവുമധികം തുക ചെലവാക്കാനാവുക. 36 കോടി രൂപ. ഡേൽഹി കാപിറ്റൽസിന് 25 കോടിയും രാജസ്ഥാൻ റോയൽസിന് 21 കോടി രൂപയും ചെലവാക്കാം.

    പെർത്തിൽ ഇന്ത്യ പരാജയഭീതിയിൽ

    കഴിഞ്ഞ വർഷം കിരീടം നേടിയ ടീമിൽ നിന്ന് 3 പേരെ മാത്രം ഒവിവാക്കിയ ചെന്നൈ സൂപ്പർ കിംഗ്സിന് 8 കോടി രൂപയെ ഉപയോഗിക്കാനാകൂ. പരമാവധി അടിസ്ഥാന വിലയായ രണ്ട് കോടി രൂപ നിശ്ചയിച്ചിരിക്കുന്ന 9 താരങ്ങളിൽ ഇന്ത്യക്കാർ ആരുമില്ല. ബ്രണ്ടൻ മക്കല്ലം, ലസിത് മലിംഗ, സാം കുറൻ, ഡേൽ സ്റ്റെയ്ൻതുടങ്ങിയവരാണ് ലേലത്തിനെത്തുന്ന വിദേശ താരങ്ങളിൽ പ്രമുഖർ.

    കഴി‍ഞ്ഞ തവണ പതിനൊന്നര കോടി രൂപക്ക് രാജസ്ഥാൻ സ്വന്തമാക്കിയ പേസർ ജയ്ദേവ് ഉനദ്ഘട്ട് ഒന്നരക്കോടി രൂപ അടിസ്ഥാന വിലക്ക് ലേലത്തിനെത്തും. യുവരാജ് സിംഗ്, വൃദ്ധിമാൻ സാഹ, മുഹമ്മദ് ഷമി തുടങ്ങിയവർക്ക് ഒരു കോടി രൂപയാണ് അടിസ്ഥാന വില.

    സച്ചിൻ ബേബി, സന്ദീപ് വാര്യർ, ജലജ് സക്സേന, വിഷ്ണുവിനോദ് അടക്കം 8 കേരള താരങ്ങളും ലേലത്തിന്റെ ഭാഗമാകും. മുംബൈ ഓൾ റൗണ്ടർ ശിവം ദുബെയും, തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയും വൻ തുക സ്വന്തമാക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ 10 വര്‍ഷവും ലേലം നടത്തിപ്പുകാരനായിരുന്ന റിച്ചാര്‍ഡ് മാഡ്‌ലി ഇത്തവണ ഉണ്ടാകില്ലെന്ന പ്രത്യേകതയുമുണ്ട്.
    First published: