തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം തള്ളി ചരിത്രകാരൻ ഇർഫാൻ ഹബീബ്. തന്നെ ക്രിമിനലായി ചിത്രീകരിച്ചാലും പൗരത്വനിയമം അംഗീകരിക്കാനാവില്ലെന്നും ഇർഫാൻ ഹബീബ് പറഞ്ഞു. അതേസമയം അലിഗർ സർവകലാശാല ഇർഫാൻ ഹബീബിന് നൽകിയ വിശിഷ്ട പദവി എടുത്തുകളയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്ന ഗവർണറുടെ ആരോപണത്തെ പരിഹാസത്തോടെയാണ് ഇർഫാൻ ഹബീബ് നേരിട്ടത്. 88കാരനായ തനിക്ക് ചെറുപ്പക്കാരനായ ഗവർണറുടെ എ.ഡി.സി.യെ ആക്രമിക്കാൻ കഴിയില്ല. മൗലാന അബുൾ കലാം ആസാദ് മുസ്ലീങ്ങളെ അഴുക്കുചാലിനോട് ഉപമിച്ചു എന്ന് ഗവർണർ തെറ്റായി ഉദ്ധരിച്ചത് കൊണ്ടാണ് പ്രസംഗത്തിൽ ഇടപെട്ടത്.
അലിഗർ സർവകലാശാലയിലെ വിശിഷ്ട പ്രൊഫസർ പദവി എടുത്തുകളയണമെന്ന ബി.ജെ.പി. ഉത്തർപ്രദേശ് ഘടകത്തിന്റെ ആവശ്യം ഗൗരവമായി എടുക്കുന്നില്ലെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.