• HOME
 • »
 • NEWS
 • »
 • kerala
 • »
 • IRON NAIL REMOVED FROM 67 OLD MAN S CHEST IN ALAPPUZHA

ജോലിക്കിടയിൽ നെഞ്ചിൽ ഇരുമ്പ് ചീള് തറച്ചു കയറി; മനോഹരന് ഇത് രണ്ടാം ജന്മം

അത്യാസന്ന നിലയിലായ മനോഹരനെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചേ​ര്‍​ന്നാണ് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  അമ്പലപ്പുഴ: കഴിഞ്ഞ ഓഗസ്റ്റ് 28 നാണ് ഹൈ​ഡ്രോ​ളി​ക് മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ച്ച്‌ ഡ്രി​ല്‍ ചെ​യ്യു​ന്ന​തി​നി​ടയിൽ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി മ​നോ​ഹ​ര​ന്റെ നെ​ഞ്ചി​ല്‍ ഇരുമ്പ് ചീള് തുളച്ചു കയറിയത്. നാ​ലു സെ.​മീ. നീ​ളം​വ​രു​ന്ന ആ​ണിയാണ് തുളച്ചു കയറിയത്.

  അത്യാസന്ന നിലയിലായ മനോഹരനെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ചേ​ര്‍​ന്നാണ് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചത്. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു മനോഹരൻ. കാ​ര്‍​ഡി​യോ​തൊ​റാ​സി​ക് വിഭാഗം മേധാവി ഡോ. രതീഷിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇരുമ്പ് ചീള് പുറത്തെടുത്തത്.

  ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച മനോഹരനെ പരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് ഇരുമ്പ് ചീള് ശ്വാസകോശത്തിൽ തറച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. ആറ് ദിവസത്തെ വിശ്രമത്തിന് ശേഷം സ്വാഭാവിക ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് അറുപത്തിയേഴുകാരനായ മനോഹരൻ.

  ഡോ. ​ര​തീ​ഷി​നു​പു​റ​മെ കാ​ര്‍​ഡി​യോ​തൊ​റാ​സി​ക് സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ലെ അ​സി. പ്ര​ഫ​സ​ര്‍​മാ​രാ​യ ഡോ. ​ആ​ന​ന്ദ​ക്കു​ട്ട​ന്‍, ഡോ. ​കെ.​ടി. ബി​ജു, അ​ന​സ്​​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ബി​ബി, ഡോ. ​വി​മ​ല്‍, ന​ഴ്സു​മാ​രാ​യ വി. ​രാ​ജി, എ. ​രാ​ജ​ല​ക്ഷ്മി, ടെ​ക്നീ​ഷ്യ​ന്‍ ബി​ജു എ​ന്നി​വ​രായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

  നായ്ക്കളോട് വീണ്ടും ക്രൂരത; പറവൂരിൽ നായ്ക്കുട്ടികളെ ചുട്ടുകൊന്നു

  കേരളത്തിൽ തെരുവ് നായ്ക്കളോട് വീണ്ടും ക്രൂരത. പറവൂരിൽ നായ്ക്കുട്ടികളെ ചുട്ടുകൊന്നു. പറവൂർ മാഞ്ഞാലിയിലാണ് സംഭവം. തള്ള നായയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. മാഞ്ഞാലി ഡയമണ്ട് മുക്കിലാണ് ഒരു മാസം മാത്രം പ്രായമായ നായ്ക്കുട്ടികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

  Also Read-'വ്യത്യസ്തനാമൊരു കോടീശ്വരൻ ബാർബർ'; രമേഷ് ബാബു കോടീശ്വരപട്ടികയിൽ ഇടം നേടിയത് ഇങ്ങനെ

  പ്രസവശേഷം കുഞ്ഞുങ്ങളുമായി തള്ള നായ സമീപമുള്ള വീട്ടിലാണ് കിടന്നിരുന്നത്. ശല്യമായി മാറുന്നുവെന്ന് വീട്ടിലെ ആളുകള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് നായ് കുട്ടികള്‍ക്ക് തീയിടുകയായിരുന്നു. പൊള്ളലേറ്റ നായ്ക്കുഞ്ഞുങ്ങള്‍ അപ്പോള്‍ തന്നെ ചത്തതായാണ് വിവരം. നായ്ക്കുട്ടികളെയും കൊണ്ട് തീവെച്ച സ്ത്രീകള്‍ നടന്ന് പോകുന്നത് കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

  Also Read-രണ്ടാം ഭർത്താവിന്‍റെ ദേഹത്ത് ആസിഡൊഴിച്ച ശേഷം കിണറ്റിൽ ചാടിയ യുവതിയും കുഞ്ഞും മരിച്ചു

  നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന വളര്‍ത്തുമ്യഗങ്ങളെ സംരക്ഷിയ്ക്കുന്ന ദയ എന്ന സംഘടനയുടെ പ്രതിനിധികളെത്തി തള്ളനായയെ കൊണ്ടുപോയി. നായ്ക്കളെ കൊന്നവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

  തൃക്കാക്കര നഗരസഭയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവം ഏറെ വിവാദമായിരുന്നു. 30 നായകളുടെ ജഡമാണ് നഗരസഭാ യാർഡിൽ നിന്ന് കഴിഞ്ഞ മാസം കണ്ടെത്തിയത്. നായകളെ കൊന്ന് തള്ളിയ സംഭവത്തി കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ് രഞ്ജിത്ത്, രഘു എന്നിവർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.

  ഓരോ നായയെയും പിടികൂടുന്നതിന് ഉദ്യോഗസ്ഥർ കൂലി നല്‍കിയിരുന്നതായി ഇവർ പൊലീസിനു നൽകിയ മൊഴി. നഗരസഭയുടെ കമ്മ്യണിറ്റിഹാളില്‍ താമസസൗകര്യമോരുക്കിയതും ഉദ്യോഗസ്ഥർ ആണെന്നും അറസ്റ്റിലായവർ പറഞ്ഞിരുന്നു.
  Published by:Naseeba TC
  First published:
  )}