• HOME
  • »
  • NEWS
  • »
  • kerala
  • »
  • കരാറുകൾ സുതാര്യം; സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ നിഷേധിച്ച് കെൽട്രോൺ 

കരാറുകൾ സുതാര്യം; സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ നിഷേധിച്ച് കെൽട്രോൺ 

പല പദ്ധതികളിലും കെൽട്രോണും പോലീസും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന സിഎജി റിപ്പോർട്ടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നത്.

കെൽട്രോൺ

കെൽട്രോൺ

  • News18
  • Last Updated :
  • Share this:
തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിച്ച് കെൽട്രോൺ. പല പദ്ധതികളിലും കെൽട്രോണും പോലീസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയെന്ന സിഎജി റിപ്പോർട്ടാണ് വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നത്. പൊതു മേഖല കമ്പനികളെ അവഗണിച്ച് സിംസ് പദ്ധതിയിൽ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതും സി എ ജി യുടെ കണ്ടെത്തലിനു പിന്നിലെ ഒരു കാരണമാണ്.

എന്നാൽ സി എ ജിയുടെ കണ്ടെത്തലുകളെ നിഷേധിക്കുകയാണ് കെൽട്രോൺ. സിംസ് കരാർ സുതാര്യമെന്ന് കെൽട്രോൺ എം ഡി ടി.ആർ ഹേമലത വ്യക്തമാക്കി. നാല് പ്രാവശ്യം ടെൻഡർ ചെയ്ത ശേഷമാണ് ഗാലക്‌സോൺ ഇന്റർനാഷണലിന് കരാർ നൽകിയത്. ഗാലക്സോൺ അല്ലാതെ മറ്റൊരു കമ്പനിയും ടെൻഡർ നടപടികളിൽ പങ്കെടുത്തിട്ടില്ല. ഇന്ത്യക്ക് പുറത്ത് 7 വർഷത്തെ പരിചയ സമ്പത്തുള്ള കമ്പനിയാണ് ഗാലക്സോൺ. ഷാർജ അടക്കമുള്ള മൂന്ന് വിദേശ രാജ്യങ്ങളിലെ പദ്ധതി നടത്തിപ്പിൽ കമ്പനി പങ്കാളികളായിട്ടുണ്ടെന്നും ഹേമലത പറഞ്ഞു.

ALSO READ: വിവാദങ്ങൾക്കിടയിൽ ഡിജിപി ലോകനാഥ് ബെഹ്റ വിദേശത്തേക്ക്

സിംസ് പദ്ധതിക്കു സമാനമായ പദ്ധതി നടത്തിപ്പിലുള്ള പരിചയ സമ്പത്ത് ഗാലക്‌സോണിനുണ്ട്. ടെൻഡർ നടപടികളിൽ ഒരു പരാതിയും ആരും ഉന്നയിച്ചിട്ടില്ല. പദ്ധതി നടത്തിപ്പിന്റെ പൂർണ്ണ ചുമതല കെൽട്രോണിനാണ്. പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിന്റെ പ്രവർത്തനം പൂർണ്ണമായും പൊലീസിന്റെ മേൽനോട്ടത്തിലാണ്.

കൺട്രോൾ റൂമിന്റെ പ്രവർത്തനത്തിലോ സുരക്ഷാ കാര്യങ്ങളിലോ കെൽട്രോണിനും ഗാലക്സോൺ കമ്പനിക്കും ഒരു ബന്ധവുമില്ല. അതിനാൽ കൺട്രോൾ റൂമിന്റെ പ്രവർത്തനത്തിൽ പാളിച്ചകൾ ഉണ്ടാകേണ്ട സാഹചര്യമില്ല. ടെൻഡർ നടപടികളും പദ്ധതിയും വിശദീകരിച്ച് സിഎജിക്ക് റിപ്പോർട്ട് നൽകുമെന്നും കെൽട്രോൺ എം ഡി കൂട്ടിച്ചേർത്തു.
Published by:Naseeba TC
First published: