തിരുവനന്തപുരം : താത്ക്കാലിക ജീവനക്കാരെ പിരിച്ചു വിടണമെന്ന ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ സർക്കാരും കെഎസ്ആർടിസിയും ആശയക്കുഴപ്പത്തിൽ. രണ്ട് ദിവസത്തിനകം വിധി നടപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നാലായിരത്തോളം ജീവനക്കാരെയാണ് പിരിച്ചു വിടേണ്ടി വരുന്നത്. ഇത്രയും പേരെ ഒന്നിച്ച് പിരിച്ചു വിടുന്നത് കെഎസ്ആർടിസി സർവ്വീസുകളെ തന്നെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണുണ്ടാക്കുക.
3872 താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിട്ട് പകരം പിഎസ്സി അഡ്വസ് മെമ്മൊ നല്‍കിയ 4051 പേരെ നിയമിക്കാനാണ് ഹൈക്കോടതി ഉത്തരവ്.നാളെ അവധി ആയതിനാല്‍ തിങ്കളാഴ്ചമുതല്‍ പിരിച്ചു വിടല്‍ നടപടി സ്വീകരിക്കാനാണ് നിലവില്‍ ആലോചന..
കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം വിധി എങ്ങനെ നടപ്പാക്കണമെന്നതില്‍ അന്തിമ തീരുമാനം എടുക്കും. ഹൈക്കോടതി അന്ത്യശാസനം നല്‍കിയ സാഹചര്യത്തില്‍ വിധി നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യം നേരിടേണ്ടി വരും. അതുകൊണ്ട് പിരിച്ചുവിടല്‍ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് നീക്കം.
അവധി കഴിഞ്ഞ് ജനുവരി 2 ന് സുപ്രീംകോടതി ചേരുമ്പോള്‍ ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീൽ നൽകാനും ആലോചനയുണ്ട്.. നിലവിലെ കേസില്‍ കക്ഷിയല്ലാത്തതിനാൽ പിരിച്ചുവിടപ്പെടുന്ന താല്‍കാലിക ജീവനക്കാരുടെ വാദം ഹൈക്കോടതി പരിഗണിച്ചിട്ടില്ല.. .. ഈ സാഹചര്യത്തില്‍ ഈ വാദം മുന്നോട്ട് വെച്ച് സുപ്രീംകോടതിയെ സമീപിക്കാനാണ് ആലോചന..
താല്‍കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടാല്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നതിന് പുറമെ കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം പൂര്‍ണമായി താളം തെറ്റും. 1500 ല്‍ അധികം പേരെ അടിയന്തരമായി വടക്കന്‍ജില്ലകളിലേയ്ക്ക് പുനര്‍വിന്യസിക്കേണ്ടി വരുംപുതിയ ജീവനക്കാരെ പരിശീലനം നല്‍കി ജോലിയ്ക്ക് പ്രവേശിപ്പിക്കുന്നതില്‍ കാലതാമസവുമുണ്ടാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.