നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോടമഞ്ഞുപുതച്ച മൂന്നാറിന്റെ സൗന്ദര്യം കുറഞ്ഞ ചിലവില്‍ ആസ്വദിക്കുവാന്‍ സാധിക്കുമോ?' KSRTCയില്‍ മലപ്പുറത്ത് നിന്ന് ഒരു ഉല്ലാസയാത്ര

  'കോടമഞ്ഞുപുതച്ച മൂന്നാറിന്റെ സൗന്ദര്യം കുറഞ്ഞ ചിലവില്‍ ആസ്വദിക്കുവാന്‍ സാധിക്കുമോ?' KSRTCയില്‍ മലപ്പുറത്ത് നിന്ന് ഒരു ഉല്ലാസയാത്ര

  മൂന്നാര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ പേര്‍ എത്തുന്നത് മലപ്പുറത്തു നിന്നായതു കൊണ്ടാണ് ടൂര്‍ പാക്കേജ് അവിടെ നിന്ന് ആരംഭിക്കുന്നത്.

  KSRTC

  KSRTC

  • Share this:
   കോടമഞ്ഞുപുതച്ച മൂന്നാറിന്റെ സൗന്ദര്യം കുറഞ്ഞ ചിലവില്‍ ആസ്വാദിക്കുമ്പോള്‍ സാധിക്കുമോ? എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ മലപ്പുറത്ത് നിന്ന് കുറഞ്ഞ ചെലവില്‍ മൂന്നാറിലേക്ക് ടൂര്‍ പാക്കേജ് ആരംഭിക്കുന്നു.

   മഞ്ഞണിഞ്ഞ തേയിലത്തോട്ടങ്ങള്‍, കാന്‍വാസില്‍ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകള്‍, മഞ്ഞുപുതച്ച വഴികള്‍, ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പു എല്ലാം ആസ്വദിച്ച് ഒരു ഉല്ലാസയാത്ര.

   ആയിരം രൂപയ്ക്കാണ് മലപ്പുറത്ത് നിന്ന് മൂന്നാറിലേക്ക് കെഎസ്ആര്‍ടിസി ടൂര്‍ പാക്കേജ് ആരംഭിക്കുക. 1000 രൂപക്ക് സഞ്ചാരികള്‍ക്ക് മലപ്പുറത്ത് നിന്നും മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്ര, അന്തിയുറങ്ങാന്‍ കുറഞ്ഞ ചിലവില്‍ സ്ലീപ്പര്‍ ബസ്, ചുറ്റിയടിക്കാന്‍ സൈറ്റ് സീയിംഗ് സര്‍വ്വീസ് എന്നിവ ഈ പാക്കേജില്‍ സഞ്ചാരികള്‍ക്ക് ലഭ്യമാണ്.

   Also Read-'മലപ്പുറത്തൂന്ന് പോരുന്നോ കൂടെ; മൂന്നാര്‍ കറങ്ങിയേച്ചും വരാം; ചരിത്രത്തിലാദ്യമായി KSRTC ടൂര്‍ പാക്കേജ്

   മൂന്നാര്‍ സന്ദര്‍ശിക്കാന്‍ കൂടുതല്‍ പേര്‍ എത്തുന്നത് മലപ്പുറത്തു നിന്നായതു കൊണ്ടാണ് ടൂര്‍ പാക്കേജ് അവിടെ നിന്ന് ആരംഭിക്കുന്നത്. പദ്ധതി വിജയമായാല്‍ മറ്റ് പ്രധാന ജില്ലകളില്‍ നിന്നും പാക്കേജ് സര്‍വീസ് തുടങ്ങും.

   കൂടുതല്‍ വിവരങ്ങള്‍ക്ക് കെ എസ്സ് ആര്‍ ടി സി മലപ്പുറം
   പ്രദീപ് +91 9995090216
   റഷീദ് +91 94472 03014
   Phone-0483 2734950
   email - mpm@kerala.gov.in

   മൂന്നാര്‍
   Phone-04865 230201
   email - mnr@kerala.gov.in
   കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24×7)
   മൊബൈല്‍ - 9447071021
   ലാന്‍ഡ്ലൈന്‍ - 0471-2463799
   സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി - (24×7)
   വാട്‌സാപ്പ് - 8129562972
   Website: www.keralartc.com
   Published by:Jayesh Krishnan
   First published: