നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'എല്ലാ എംഎല്‍എമാരും ദുരിതാശ്വാസത്തില്‍ സജീവമായി നേതൃത്വം നല്‍കുമ്പോള്‍ കാണാമറയത്താവുന്നത് ശരിയാണോ?'; ഗണേഷിനോട് ജ്യോതികുമാര്‍ ചാമക്കാല

    'എല്ലാ എംഎല്‍എമാരും ദുരിതാശ്വാസത്തില്‍ സജീവമായി നേതൃത്വം നല്‍കുമ്പോള്‍ കാണാമറയത്താവുന്നത് ശരിയാണോ?'; ഗണേഷിനോട് ജ്യോതികുമാര്‍ ചാമക്കാല

    സംസ്ഥാനത്ത് പ്രളയസമാനമായ സാഹചര്യം നിലനില്‍ക്കെ പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാറിനെ മണ്ഡലത്തില്‍ കാണാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.

    News18

    News18

    • Share this:
      സംസ്ഥാനത്ത് പ്രളയസമാനമായ സാഹചര്യം നിലനില്‍ക്കെ പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാറിനെ(Ganesh kumar) മണ്ഡലത്തില്‍ കാണാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല(Jyothikumar Chamakkala). സഭയില്‍ അവധിക്ക് അപേക്ഷ നല്‍കാതെ യാത്ര പോയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. എല്ലാ എംഎല്‍എ(MLA)മാരും മണ്ഡലത്തില്‍ സജീവമായി ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുമ്പോള്‍ താങ്കള്‍ കാണാമറയത്താവുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണം.

      ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

      പ്രിയ പത്തനാപുരം എംഎല്‍എ,

      താങ്കള്‍ ഇത് എവിടെയാണ്?

      പി വി അന്‍വര്‍ നിയമസഭാ സമ്മേളന കാലയളവില്‍ ആഫ്രിക്കയില്‍ പോയതുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കേ താങ്കളും സഭയെ അറിയിക്കാതെ വിദേശസഞ്ചാരത്തില്‍ ആണെന്ന് കേട്ടു. ഇത് ശരിയാണോ?

      സഭയില്‍ അവധിക്ക് അപേക്ഷ നല്‍കാതെയാണ് യാത്രപോയത് എന്നു പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടോ?

      കഴിഞ്ഞ സമ്മേളന കാലയളവില്‍ പങ്കെടുക്കാതിരുന്ന കടകംപള്ളി സുരേന്ദ്രനും ഇപ്രാവശ്യം പങ്കെടുക്കാതിരിക്കുന്ന ഉമ്മന്‍ ചാണ്ടി സാറും K T ജലീലുമൊക്കെ അവധിയെടുത്തത് സഭയുടെ അനുമതി വാങ്ങിയിട്ടാണല്ലൊ

      താങ്കള്‍ എന്തുകൊണ്ടാണ് ഇവരുടെ പാത പിന്തുടരാതെ P V അന്‍വറിനെ മാതൃകയാക്കിയത് ?

      സഭാനടപടിക്രമ നിയമങ്ങളിലെ വകുപ്പ് 170 പ്രകാരം അവധിയെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കേണ്ടി വരും എന്നതുകൊണ്ടാേണോ സഭക്ക് അപേക്ഷ നല്‍കാതിരുന്നത്?

      നാടെങ്ങും പ്രളയവും മഴക്കെടുതികളും വെല്ലുവിളിയാകുമ്പോള്‍, എല്ലാ എംഎല്‍എ മാരും മണ്ഡലത്തില്‍ സജീവമായി ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുമ്പോള്‍ താങ്കള്‍ കാണാമറയത്താവുന്നത് ശരിയാണോ?

      സമ്മേളനത്തിന്റെ ഇനിയുള്ള ദിവസങ്ങളിലെങ്കിലും മണ്ഡലത്തെക്കുറിച്ച് എന്തെങ്കിലും മിണ്ടിപ്പറയാന്‍ എംഎല്‍എ സഭയിലെത്തുമെന്ന പ്രതീക്ഷയോടെ.......
      Published by:Sarath Mohanan
      First published:
      )}