നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അഷ്റഫിനെ തട്ടിക്കൊണ്ടുപോയത് കൊടി സുനിയുടെ സംഘമോ കൊടുവള്ളി സംഘമോ?

  അഷ്റഫിനെ തട്ടിക്കൊണ്ടുപോയത് കൊടി സുനിയുടെ സംഘമോ കൊടുവള്ളി സംഘമോ?

  സ്വർണ്ണം കടത്താൻ താൻ കാരിയറായി പ്രവർത്തിച്ചതായി അഷ്റഫ് പൊലീസിന് മൊഴി നൽകി

  മീത്തൽ അഷ്റഫ്

  മീത്തൽ അഷ്റഫ്

  • Share this:
  കോഴിക്കോട്: തോക്കുചൂണ്ടി അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി കൊയിലാണ്ടി മീത്തൽ അഷ്റഫിന് ക്രൂരമർദ്ദനമേറ്റിരുന്നു. മാവൂർ തടിമില്ലിന് സമീപം അവശനിലയിലാണ് അഷ്റഫിനെ കണ്ടെത്തിയത്. അഷ്റഫിനെ തട്ടികൊണ്ടുപോയത് സ്വർണകടത്ത് സംഘമാണെന്ന്  പൊലീസ് വ്യക്തമാക്കിയിരുന്നു. സ്വർണ്ണം കടത്താൻ താൻ കാരിയറായി പ്രവർത്തിച്ചതായി അഷ്റഫ് പൊലീസിന് മൊഴി നൽകി.

  കഴിഞ്ഞ ദിവസം രാവിലെ കൊയിലാണ്ടി മീത്തൽ വീട്ടിൽ നിന്ന് ഒരു സംഘം തോക്ക് ചൂണ്ടി പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. പൊലീസ് അന്വേഷണം തുടരുന്നതിനിടെ ഇന്ന് പുലർച്ചെ അഷ്റഫിനെ മാവൂരുള്ള തടിമില്ലിന് സമീപം കണ്ടെത്തുകയായിരുന്നു. ഇടതുകാൽ ഒടിഞ്ഞ നിലയിലായിരുന്നു. ദേഹമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞ മുറിവുകളും ഉണ്ടായിരുന്നു. നാട്ടുകാരാണ് അഷ്റഫിനെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ അഷ്റഫ് തയ്യാറായില്ല.

  സ്വർണ്ണക്കടത്തിൻ്റെ കാരിയറായിരുന്നു താനെന്ന് അഷ്റഫ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് റിയാദിൽ നിന്നെത്തിയ അഷ്റഫിൻ്റെ കയ്യിൽ കൊടുവള്ളിക്കാരുടെ ഒരു കോടി രൂപയുടെ സ്വർണ്ണമുണ്ടായിരുന്നു. ഇത് തിരിച്ചു നൽകാൻ തയ്യാറാവാതെ വന്നപ്പോഴാണ് അഷ്‌റഫിനെ കൊടുവള്ളി സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നിഗമനം.

  അഷ്റഫിനെ തട്ടിക്കൊണ്ടുപോയത് കൊടി സുനിയുടെ സംഘമാണെ സംശയവും പൊലീസിനുണ്ട്. രണ്ട് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ അഷ്റഫിൻ്റെ കയ്യിൽ ഒരു കോടി രൂപയുടെ സ്വർണ്ണമുണ്ടായിരുന്നത്രേ. കൊടുവള്ളിക്കാരുടെ കാരിയറായ അഷ്റഫ് ഈ സ്വർണ്ണം ഇതു വരെയും കൈമാറിയിട്ടില്ല. സ്വർണ്ണം ലഭിക്കാൻ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതിയായ കൊടി സുനിയുടെ ക്വട്ടേഷൻ സംഘമാണൊയെന്ന സംശയം പൊലീസിനുണ്ട്.

  സ്വർണ്ണം ലഭിക്കാതെ വന്നതോടെ കൊടുവള്ളി സംഘമാണോ അഷ്റഫിനെ തട്ടിക്കൊണ്ടു പോയതെന്ന കാര്യത്തിലും പൊലീസിന് കൃത്യമായൊരു നിഗമനത്തിലെത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.  അതേസമയം കരിപ്പൂർ സ്വർണക്കടത്തിൽ വീണ്ടുമൊരു സംഘം കൂടി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ മുഹമ്മദ് ഷെഫീക്ക് ഈ സംഘത്തിനാണ് സ്വർണം കൈമാറാനിരുന്നത്. അർജുന്റെയും, സൂഫിയാന്റെ കൊടുവള്ളി സംഘത്തിനും പുറമെയാണ് കണ്ണൂർ സ്വദേശി യൂസഫിന്റെ സംഘം  എത്തിയത്. അറസ്റ്റിലായ ഷെഫീക്ക് സ്വർണം കൈമാറാൻ കരുതിയിരുന്നത് ഇവർക്കാണ്. അർജുൻ ആയങ്കിയുടെ പഴയ കൂട്ടാളിയായിരുന്നു യുസഫ്.

  സ്വർണ്ണത്തിന് പണം നൽകിയ സൂഫിയാൻ അത് നഷ്ടമാകാതിരിക്കാൻ വേണ്ടിയായിരുന്നു ചെർപ്പളശ്ശേരി സംഘത്തെ കൂട്ടിച്ചേർത്തത്. എന്നാൽ ഇവരിൽ നിന്നെല്ലാം  സംരക്ഷണം നൽകാൻ ടി. പി. വധക്കേസ് പ്രതികളുടെ കീഴിലുള്ള സംഘത്തിന് കഴിയുമെന്ന് അർജുൻ ആയങ്കി ഷെഫീക്കിനെ വിശ്വസിപ്പിച്ചിരുന്നു.

  അതേസമയം മഞ്ചേരി സബ് ജയിലിൽ ചെർപ്പളശേരി സംഘത്തിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന് കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രതി മുഹമ്മദ് ഷെഫീഖ് കോടതിയിൽ മൊഴി നൽകി. വധഭീഷണിയുണ്ടായെന്ന ഷെഫീക്കിന്റെ പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ട കോടതി ഷെഫീക്കിനെ ജയിൽ മാറ്റി കാക്കനാട് സബ് ജയിലിലേക്ക് അയച്ചു.

  ഭീഷണിപ്പെടുത്തിയയാളെ ഫോട്ടോ കണ്ട് ഷെഫീക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം സൂഫിയാൻ സംഘത്തിന് വേണ്ടി കൊണ്ടുവന്ന സ്വർണം അർജുൻ ആയങ്കിക്ക് കൈമാറിയാൽ ടി.പി. വധകേസ് പ്രതികൾ സംരക്ഷണം നൽകുമെന്ന് അർജുൻ പറഞ്ഞതായും ഷെഫീക്ക് കസ്റ്റംസിന് മൊഴി നൽകിയിരുന്നു.
  Published by:user_57
  First published: