• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ വി തോമസ് ഇടതുപക്ഷത്തേക്കോ? സ്വാഗതം ചെയ്യുമെന്ന് എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി

കെ വി തോമസ് ഇടതുപക്ഷത്തേക്കോ? സ്വാഗതം ചെയ്യുമെന്ന് എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി

മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ സ്വാഗതം ചെയ്യും എന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. എൽഡിഎഫിലേക്ക് വരുന്ന ഒരാൾക്കും അപ്പോൾ തന്നെ സ്ഥാനം കൊടുക്കുന്ന പരിപാടി എൽഡിഎഫിൽ ഇല്ല

കെ വി തോമസ്

കെ വി തോമസ്

  • Share this:
    കൊച്ചി: കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെവി തോമസ് ഇടതുപക്ഷത്തേക്ക് എന്ന് സൂചന. കോൺഗ്രസ് നേതൃത്വവുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ഇടതുപക്ഷത്തെ കുറിച്ച് ആലോചിക്കുന്നത്. ഇടതുപക്ഷത്തേക്ക് വരുകയാണെങ്കിൽ ആ നിലപാടിനെ സ്വാഗതം ചെയ്യുമെന്ന് എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.

    എന്നാൽ അദ്ദേഹം ഇപ്പോഴും കോൺഗ്രസ് നേതാവാണ്. വരുന്ന കാര്യം നിശ്ചയിക്കുന്നത് എറണാകുളം ജില്ലാ കമ്മിറ്റി അല്ല എന്നും സംസ്ഥാന കമ്മിറ്റി ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നും സി എൻ മോഹനൻ വ്യക്തമാക്കി.

    You may also like:കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയേക്കും; ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു

    പുനർചിന്ത ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ വി തോമസ് ആണ്. അങ്ങനെ ഉണ്ടായാൽ ആ നിലപാടിനെ സ്വാഗതം ചെയ്യുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഇതുസംബന്ധിച്ച് നിലവിൽ ചർച്ചകളൊന്നും നടന്നിട്ടില്ല.

    അതേസമയം എൽഡിഎഫിലേക്ക് വരുന്ന ഒരാൾക്ക് അപ്പോൾ തന്നെ സ്ഥാനം കൊടുക്കുന്ന പരിപാടി എൽഡിഎഫിൽ ഇല്ല എന്നും എറണാകുളം സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വ്യക്തമാക്കി.

    ഇടതുപക്ഷത്തേക്ക് ആണോ എന്ന ചോദ്യത്തിന് വരട്ടെ ഉത്തരം പറയാം എന്നായിരുന്നു കെ വി തോമസിന്റെ മറുപടി കൊച്ചിയിൽ വെച്ച് മാധ്യമങ്ങളെ കാണുമെന്നും തനിക്ക് പറയാനുള്ളതെല്ലാം അന്നു പറയുമെന്നും കെ വി തോമസ് പ്രതികരിച്ചിരുന്നു.
    Published by:Naseeba TC
    First published: