നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചങ്ങനാശ്ശേരി മരണങ്ങൾ: കാരണം ശരീരത്തിൽ ഈയത്തിന്റെ അളവ് കൂടിയത്? വിരൽചൂണ്ടുന്നത് ചികിത്സാ പിഴവിലേക്ക്

  ചങ്ങനാശ്ശേരി മരണങ്ങൾ: കാരണം ശരീരത്തിൽ ഈയത്തിന്റെ അളവ് കൂടിയത്? വിരൽചൂണ്ടുന്നത് ചികിത്സാ പിഴവിലേക്ക്

  അമിതമായ മരുന്നിൻറെ ഉപയോഗമാണ് മരണ കാരണം എങ്കിൽ ഡോക്ടർമാർ സംശയത്തിന്റെ നിഴലിൽ ആകും

  chenganasseri mental health

  chenganasseri mental health

  • News18
  • Last Updated :
  • Share this:
  കോട്ടയം: ചങ്ങനാശ്ശേരി പുതുജീവൻ മാനസികാരോഗ്യകേന്ദ്രത്തിൽ മൂന്നു പേർ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുകയാണ്. രണ്ട് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തതിൽ ന്യൂമോണിയ ആണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അമിതമായി മരുന്ന് ഉപയോഗിച്ചത് മരണത്തിലേക്ക് നയിക്കാൻ കാരണമാകാമെന്ന് ഫോറൻസിക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  മാനസിക രോഗികൾക്ക് നൽകുന്ന ചില മരുന്നുകളിൽ ഈയം അടങ്ങിയിട്ടുണ്ട്. ഈ മരുന്നുകൾ രോഗി വേണ്ടതിലധികം തുടർച്ചയായി ഉപയോഗിച്ചാൽ മരണത്തിന് കാരണം ആകാമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൊച്ചി അമൃത ആശുപത്രിയിലും, തിരുവനന്തപുരം റീജണൽ ലാബിലും ആന്തരാവയവങ്ങൾ പരിശോധനക്ക് അയച്ചതും ഈ കാരണങ്ങൾ വ്യക്തമാക്കാനാണ്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ സാമ്പിളുകളും അയച്ചിട്ടുണ്ട്. അമൃതയിലെ ലാബ് ഇത് കണ്ടുപിടിക്കാൻ കഴിയുന്ന തരത്തിൽ മികച്ചതാണെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു.

  Also Read-ചങ്ങനാശ്ശേരി മാനസികാരോഗ്യ കേന്ദ്രത്തിൽ ദുരൂഹ മരണങ്ങൾ; ഒരാഴ്ചയ്ക്കിടെ മരിച്ചത് 3 പേർ

  ചില പ്രദേശങ്ങളിലെ കുടിവെള്ളത്തിൽ ഈയത്തിൻറെ അളവ് കാണാമെന്നും വിദഗ്ധർ പറയുന്നുണ്ട്. ഇതിനെക്കുറിച്ചും ഡോക്ടർമാർ  സംശയം പ്രകടിപ്പിക്കുന്നുണ്ട്. അമിതമായ മരുന്നിൻറെ ഉപയോഗമാണ് മരണ കാരണം എങ്കിൽ ഡോക്ടർമാർ സംശയത്തിന്റെ നിഴലിൽ ആകും. കൃത്യമായ ഇടവേളകളിൽ പരിശോധിക്കാതെ മരുന്ന് നൽകിയത് ചൂണ്ടിക്കാട്ടി ഡോക്ടർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തേക്കും. ഏതായാലും പരിശോധനാഫലം പുറത്തുവരാൻ ആയി കാത്തിരിക്കുകയാണ് പോലീസും ആരോഗ്യവകുപ്പും.

  Also Read-വിശപ്പുരഹിത കേരളത്തിനായി ആയിരം ജനകീയ ഹോട്ടലുകൾ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ തുടക്കം
  Published by:Asha Sulfiker
  First published:
  )}