ഇന്റർഫേസ് /വാർത്ത /Kerala / വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് കുറ്റകരമോ?

വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് കുറ്റകരമോ?

using mobile while driving

using mobile while driving

വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുന്നത് ശരിക്കും കുറ്റകരമാണോ ? അല്ല എന്നാണ് ഹൈക്കോടതി പറയുന്നത്.

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ നേരിട്ട് പ്രവർത്തിപ്പിക്കാൻ സംവിധാനമുള്ള ഹെൽമറ്റ് ഒരു പ്രമുഖ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുകയാണ്. വാഹനം ഓടിക്കുന്നതിനിടെ കോൾ വന്നാൽ ഹെല്‍മറ്റ് ഒരു ബട്ടൺ അമർത്തി അറ്റൻഡ് ചെയ്യാൻ പറ്റും. പാട്ടു കേൾക്കാനും ഹെൽമറ്റ് വഴി സംവിധാനമുണ്ട്. പക്ഷെ ഇതിനെതിരെ മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഹെൽമറ്റ് ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നാൽ അതുപയോഗിച്ച് മൊബൈലിൽ സംസാരിച്ചാൽ വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നതിനുള്ള പരമാവധി ശിക്ഷ നല്‍കുമെന്നാണ് മുന്നറിയിപ്പ്.

  Also Read-പാട്ട് കേള്‍ക്കാം; സംസാരിക്കുകയും ചെയ്യാം: മൊബൈല്‍ ഫോണ്‍ ബന്ധിപ്പിക്കാവുന്ന ഹെല്‍മറ്റ് വിപണിയില്‍

  എന്നാൽ വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുന്നത് ശരിക്കും കുറ്റകരമാണോ ? അല്ല എന്നാണ് ഹൈക്കോടതി പറയുന്നത്. നിലവിൽ വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിച്ചാൽ പൊതുജനങ്ങളെയും പൊതു സുരക്ഷയും അപകടപ്പെടുത്തുന്നു എന്ന കുറ്റത്തിന് 118(ഇ) വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്.അതേസമയം വസ്തുത എന്തെന്ന് വച്ചാൽ മൊബൈലിൽ സംസാരിച്ചാൽ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നതാണ്. ഫോണിൽ സംസാരിക്കുന്നത് പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതായി കണക്കാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷൻ ബഞ്ച് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  മൊബൈലിൽ സംസാരിച്ച് വാഹനം ഓടിക്കുന്നവർ അപകടം ഉണ്ടാക്കുന്നുവെന്ന പൊലീസ് വാദം തള്ളിയ കോടതി, വാഹനം ഓടിക്കുന്നവർ അപകടം ഉണ്ടാക്കാത്തിടത്തോളം കാലം കേസെടുക്കാനാകില്ലെന്നാണ് 2018 ജൂണിൽ ഇതുമായി ബന്ധപ്പെട്ട ഒരു വാദത്തിനിടെ നിരീക്ഷിച്ചത്.

  Also Read-പ്രണബിന് ഭാരതരത്ന ലഭിച്ചത് RSSനെ പ്രശംസിച്ചതിനെന്ന് JDS നേതാവ്

  മൊബൈലിൽ സംസാരിച്ചതിന്റെ പേരിൽ കേസെടുത്ത പൊലീസിനെതിരെ എറണാകുളം സ്വദേശി എം.ജെ സന്തോഷ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ഇടപെടൽ. വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് കുറ്റകരമാണെന്ന് തെളിയിക്കുന്ന വ്യവസ്ഥ നിലവിലെ പൊലീസ് ആക്ടിൽ ഇല്ലെന്നും മറിച്ച് കേസെടുക്കണമെങ്കിൽ നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തി നിയമസഭയിൽ പാസാക്കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

  First published:

  Tags: Kerala, Mobile phone, Mobile phone ban, Motor vehicle department