• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലായിൽ നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയാവുമോ?

പാലായിൽ നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയാവുമോ?

Is Nisha Jose candidate for Pala bypoll? | ഏഴംഗ സമിതി ഇന്ന് സ്ഥാനാർഥി പട്ടിക തയാറാക്കും

നിഷ ജോസ് കെ. മാണി

നിഷ ജോസ് കെ. മാണി

  • Last Updated :
  • Share this:
    രണ്ടില ചിഹ്നം കിട്ടിയില്ലെങ്കിലും പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിഷ ജോസ് തന്നെയെന്ന തീരുമാനത്തിലേക്ക് ജോസ് കെ.മാണി വിഭാഗം എത്തുമെന്ന് സൂചന. ഏഴംഗ സമിതി ഇന്ന് സ്ഥാനാർഥി പട്ടിക തയാറാക്കും. തുടർന്ന് സ്ഥാനാർത്ഥിയുടെ പേര് യു.ഡി.എഫിന് കൈമാറി നാളെ പ്രഖ്യാപിക്കും.

    നിഷ സ്ഥാനാർത്ഥിയാണെങ്കിൽ ചിഹ്നം നൽകേണ്ടെന്നാണ് ജോസഫ് പക്ഷം. ജോസഫ് വിഭാഗം നേതൃ യോഗം ഇന്ന് തൊടുപുഴയിൽ ചേരാനിരിക്കുകയാണ്. ഇന്ന് യു.ഡി.എഫിന്റെ ഉപസമിതി യോഗവും നടക്കുന്നുണ്ട്.

    നിഷ സ്ഥാനാർത്ഥിയാവുന്നതിൽ പാർട്ടിയിൽ തന്നെ അഭിപ്രായ ഭിന്നതകളുണ്ട്. നിഷ പാർട്ടി അംഗമല്ല എന്നതും ഒരു വിഷയമാണ്.

    ഇടതു മുന്നണി സ്ഥാനാർഥി മാണി. സി. കാപ്പൻ ഇന്ന് രാവിലെ പത്രിക സമർപ്പിക്കും.

    First published: