HOME » NEWS » Kerala » IS PINARAYI VIJAYAN WAS KG MARARS ELECTION AGENT WHAT IS THE FACT

Fact Check | 'കെ ജി മാരാരുടെ ഇലക്ഷൻ ഏജന്റ് പിണറായി വിജയൻ'; വസ്തുതയെന്ത്?

ഉദുമയിൽ കെജി മാരാർ മത്സരിക്കുമ്പോൾ പിണറായി വിജയൻ അദ്ദേഹത്തിന്റെ ചീഫ് ഏജന്റായിരുന്നു എന്നായിരുന്നു രമേശിന്റെ വാദം.

News18 Malayalam | news18-malayalam
Updated: March 20, 2021, 2:54 PM IST
Fact Check | 'കെ ജി മാരാരുടെ ഇലക്ഷൻ ഏജന്റ് പിണറായി വിജയൻ'; വസ്തുതയെന്ത്?
ഉദുമയിൽ കെജി മാരാർ മത്സരിക്കുമ്പോൾ പിണറായി വിജയൻ അദ്ദേഹത്തിന്റെ ചീഫ് ഏജന്റായിരുന്നു എന്നായിരുന്നു രമേശിന്റെ വാദം.
  • Share this:
ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ ആരോപണങ്ങളുണ്ടാക്കിയ വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടയിലാണ് ബിജെപി സംസ്​ഥാന ജനറൽ സെക്രട്ടറി എംടി രമേശ് കെജി മാരാർക്കുവേണ്ടി പിണറായി വിജയൻ ഇലക്ഷൻ ഏജന്റായി പ്രവർത്തിച്ചു എന്ന വാദവുമായി രംഗത്തെത്തുന്നത്. സംസ്ഥാനത്ത് കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം ഉണ്ടായിരുന്നുവെന്നത് ശരിവെച്ച് സംസാരിക്കുന്നതിനിടെയായിരുന്നു രമേശിന്റെ വാദം.

ഉദുമയിൽ കെജി മാരാർ മത്സരിക്കുമ്പോൾ പിണറായി വിജയൻ അദ്ദേഹത്തിന്റെ ചീഫ് ഏജന്റായിരുന്നു എന്നായിരുന്നു രമേശിന്റെ വാദം. മാധ്യമങ്ങൾ രമേശിന്റെ വാദം ഏറ്റെടുത്തതോടെ സോഷ്യൽമീഡിയയിലും വിഷയം തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചയായി മാറി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു.


എംടി രമേശ് പറഞ്ഞത്

15 വർഷം മുമ്പ് സിപിഎം-ബിജെപി സഖ്യമുണ്ടായിരുന്നുവെന്നും ഉദുമയിൽ കെ ജി മാരാർ മത്സരിച്ചപ്പോൾ അദ്ദേഹ​ത്തിന്റെ ചീഫ്​ ഇലക്ഷൻ ഏജൻറായിരുന്നു പിണറായി വിജയനെന്നുമായിരുന്നു എം ടി രമേശ്​ കോഴിക്കോട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞത്​. കോ-ലീ-ബി സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് നൽകിയ മറുപടിയിലായിരുന്നു രമേശിന്റെ പ്രതികരണം. ഇക്കാര്യം തങ്ങൾ ഇപ്പോൾ പറഞ്ഞു നടക്കുന്നില്ല. ഇന്നത്തെ രാഷ്ട്രീയത്തിനാണ് പ്രസക്തിയെന്നും രമേശ് പറഞ്ഞു.

രമേശ് പറഞ്ഞതിൽ വസ്തുതയുണ്ടോ?

മാധ്യമങ്ങളിൽ എംടി രമേശിന്റെ പരാമർശങ്ങൾ വലിയ രീതിയിൽ ചർച്ചയായതോടെ വസ്തുതകൾ നിരത്തിവെച്ച് സോഷ്യൽമീഡിയയിലും ചർച്ചകൾ സജീവമായി. 1977 ൽ കൂത്തുപറമ്പിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്ന താൻ എങ്ങനെയാണ് ഉദുമയിൽ മറ്റൊരു സ്ഥാനാർത്ഥിയുടെ ഏജന്റായി പ്രവർത്തിക്കുക എന്നാണ് പിണറായി വിജയന്റെ ചോദ്യം.

Also Read-ഉമ്മന്‍ചാണ്ടിയുടെ മരുമകൻ ട്വന്റി 20യില്‍; നടനും സംവിധായകനുമായ ലാലും പാർട്ടിക്കൊപ്പം

1977ലാണ് മാരാര്‍ സ്ഥാനാര്‍ഥിയാകുന്നത്. ജനസംഘം നേതാവായിരുന്ന അദ്ദേഹം ജനതാപാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു. സിപിഎമ്മും സഖ്യമായിട്ടുള്ള പാര്‍ട്ടിക്ക് വേണ്ടിയായിരുന്നു മാരാർ സ്ഥാനാർത്ഥിയാകുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് ജനതാപാർട്ടിയും സിപിഎമ്മും പരസ്യധാരണയിൽ എത്തുന്നത്.

Also Read-തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല; ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി

ജയപ്രകാശ നാരായണിന്റെ നേതൃത്വത്തിൽ ജനസംഘം, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, സംഘടനാ കോൺഗ്രസ്, ഭാരതീയ ലോക്ദൾ എന്നിവരെല്ലാം ഒന്നിച്ച് ഇന്ദിരാ ഗാന്ധിക്കെതിരെ ജനതാപാർട്ടിയായി അണിചേരുകയായിരുന്നു.

1977 ൽ തന്നെയാണ് ഉദുമ മണ്ഡലം രൂപീകൃതമാകുന്നതും. ഈ തെരഞ്ഞെടുപ്പിൽ 28,145 വോട്ടാണ് മാരാർക്ക് കിട്ടിയത്. സ്വതന്ത്ര സ്ഥാനാർഥിയായ എൻകെ ബാലകൃഷ്ണനോട് പരാജയപ്പെടുകയും ചെയ്തു. 31,690 വോട്ടാണ് എൻകെ ബാലകൃഷ്ണൻ നേടിയത്.

1977 ൽ ബിജെപി രൂപീകരിച്ചിട്ടില്ല. 1980ൽ ആണ് ജനതാ പാര്‍ട്ടിയിൽ നിന്ന് പിരിഞ്ഞ നേതാക്കൾ മുൻകൈയെടുത്ത് ബിജെപി രൂപീകരിക്കുന്നത്.

ഇനി എംടി രമേശ് പറയുന്ന പതിനഞ്ച് വർഷം മുമ്പത്തെ കാര്യം നോക്കിയാൽ തന്നെ അന്ന് വർഷം 2006. 1995ലാണ്​ കെ ജി മാരാർ അന്തരിക്കുന്നത്. അന്ന് മരിച്ചയാളുടെ ഏജന്റായി എങ്ങനെയാണ് ഒരാൾക്ക് 2006 ൽ പ്രവർത്തിക്കാനാകുക എന്നതാണ് കൗതുകകരമായ മറ്റൊരു ചോദ്യം.
Published by: Naseeba TC
First published: March 20, 2021, 2:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories