• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Fact Check: രാജമ്മ നഴ്സ് തന്നെയാണോ രാഹുലിനെ അന്ന് ഏറ്റുവാങ്ങിയത് ?

രാഹുൽ ഗാന്ധി ജനിച്ച സമയത്ത് അദ്ദേഹത്തെ കൈകളിലേറ്റു വാങ്ങിയ നഴ്സ് ആയിരുന്നു രാജമ്മ.

Joys Joy | news18
Updated: June 11, 2019, 6:53 PM IST
Fact Check: രാജമ്മ നഴ്സ് തന്നെയാണോ രാഹുലിനെ അന്ന്  ഏറ്റുവാങ്ങിയത് ?
രാഹുൽ ഗാന്ധി ജനിച്ച സമയത്ത് അദ്ദേഹത്തെ കൈകളിലേറ്റു വാങ്ങിയ നഴ്സ് ആയിരുന്നു രാജമ്മ.
  • News18
  • Last Updated: June 11, 2019, 6:53 PM IST IST
  • Share this:
കൽപറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനിച്ചത് തികഞ്ഞ ആവേശത്തോടെ ആയിരുന്നു മണ്ഡലത്തിലെ ജനങ്ങൾ സ്വീകരിച്ചത്. വോട്ടെണ്ണിയപ്പോൾ കണ്ട ഭൂരുപക്ഷം അതിന് തെളിവായിരുന്നു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട് മണ്ഡലത്തിൽ ആദ്യമായി എത്തിയപ്പോൾ മുതൽ കേട്ടുതുടങ്ങിയ പേരായിരുന്നു രാജമ്മ എന്ന് നഴ്സിന്‍റേത്.

രാഹുൽ ഗാന്ധി ജനിച്ച സമയത്ത് അദ്ദേഹത്തെ കൈകളിലേറ്റു വാങ്ങിയ നഴ്സ് ആയിരുന്നു രാജമ്മ. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി
രണ്ടുതവണ വയനാട്ടിലേക്ക് എത്തിയെങ്കിലും രാജമ്മയെ കാണാൻ രാഹുലിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ച വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ എത്തിയപ്പോൾ രാജമ്മ നഴ്സിനെ കാണാനും അദ്ദേഹം മറന്നില്ല.

രാജമ്മയുടെ സർട്ടിഫിക്കറ്റ്


മൂന്നുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയപ്പോൾ പിറന്നുവീണപ്പോൾ തന്നെ ഏറ്റുവാങ്ങിയ രാജമ്മ നഴ്സിനെ കാണാൻ രാഹുൽ ഗാന്ധി സമയം കണ്ടെത്തി. കൽപറ്റ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. രാജമ്മയോടൊപ്പം ഭർത്താവ് രാജപ്പനും പേരക്കുട്ടികളും ഉണ്ടായിരുന്നു. 1970 ജൂൺ 19ന് ആയിരുന്നു ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ രാഹുൽ ഗാന്ധി പിറന്നുവീണത്. കോഴ്സ് ട്രയിനിംഗിന്‍റെ ഭാഗമായി 1970 മാർച്ച് മുതൽ സെപ്തംബർ വരെ രാജമ്മ ആശുപത്രിയിൽ ഉണ്ടായിരുന്നു. ഇതിന്‍റെ സർട്ടിഫിക്കറ്റും രാജമ്മയുടെ കൈവശം ഉണ്ട്.



Loading...

49 വർഷങ്ങൾക്ക് ശേഷം 2019ലെ ജൂൺ മാസത്തിൽ അന്ന് കൈകളിലേക്ക് ഏറ്റുവാങ്ങിയ ചോരക്കുഞ്ഞിനെ രാജമ്മ വീണ്ടും കണ്ടു. അതൊരു ചരിത്രനിയോഗമായി മാറുകയും ചെയ്തു. എന്നാൽ, രാഹുൽ ഗാന്ധി രാജമ്മയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ വാർത്ത തെറ്റാണെന്ന് വ്യാജപ്രചരണം വന്നു. രാജമ്മയ്ക്ക് ഇപ്പോൾ 62 വയസ് മാത്രമാണ് ഉള്ളതെന്നും അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി ജനിക്കുന്ന സമയത്ത് 13 വയസ് മാത്രം പ്രായമുള്ള രാജമ്മ എങ്ങനെ നഴ്സാകുമെന്നും ആയിരുന്നു ചോദ്യങ്ങൾ.

എന്നാൽ, രാഹുൽ ജനിക്കുന്ന സമയത്ത് നഴ്സ് ആയിരുന്ന രാജമ്മയ്ക്ക് അന്ന് 23 വയസ് ആയിരുന്നു, ഇന്ന് 72 വയസ്. സോണിയ ഗാന്ധിയെ ലേബർ റൂമിലേക്ക് കൊണ്ടു പോയപ്പോൾ രാജിവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയും പുറത്ത് കാത്തു നിന്നതും രാജമ്മയ്ക്ക് നല്ല ഓർമയുണ്ട്.

First published: June 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...