RSP യു.ഡി.എഫ്. വിടുമോ? പരാതിയുമായി മുന്നണിയെ സമ്മർദ്ദത്തിലാക്കുന്നത് പുതിയ രാഷ്ട്രീയനീക്കമോ?

യുഡിഎഫ് യോഗം ബഹിഷ്‌കരിക്കാനൊരുങ്ങിയ പാര്‍ട്ടിയെ അനുനയിപ്പിക്കാന്‍ എം.എം. ഹസ്സന്‍ ഇടപെട്ടു

RSP

RSP

  • Share this:
തിരുവനന്തപുരം: കടുത്ത അതൃപ്തിയിലാണ് ആര്‍എസ്പി യുഡിഎഫില്‍ തുടരുന്നത് എന്നതിന് കൂടുതൽ സൂചനകൾ. തുടര്‍ച്ചയായ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സമ്പൂര്‍ണ്ണ പരാജയം നേരിട്ടിരുന്നു. ഇടതുമുന്നണി വിട്ടശേഷം രാഷ്ട്രീയ അസ്തിത്വം തന്നെ ഇല്ലാതാകുന്നുവെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെയുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ചേര്‍ന്ന യു.ഡി.എഫ്. യോഗത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സ് നേതാക്കളാണെന്ന പരാതി ഉയർന്നിരുന്നു. വിശദമായ ഉഭയകക്ഷി ചര്‍ച്ച നടത്താമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. ഇതാണ് ആര്‍എസ്പിയെ പ്രകോപിപ്പിച്ചത്. യു.ഡി.എഫ്. യോഗം ബഹിഷ്‌കരിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു.

യു.ഡി.എഫ്. നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം അറിയിക്കാനാണ് ആര്‍എസ്പി നീക്കം. അടുത്ത മാസം നാലിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്യും. ആറാം തിയതി ചേരുന്ന യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലവിലെ ധാരണ. പക്ഷേ ഇതിനിടയില്‍ യു.ഡി.എഫ്. കണ്‍വീനര്‍ ഇടപെട്ടു. സെപ്റ്റംബർ ആറിന് ചേരുന്ന യു.ഡി.എഫ്. യോഗത്തിന് ശേഷം ഉഭയക്ഷി ചര്‍ച്ചനടത്താമെന്നാണ് മുന്നണി നേതൃത്വം ഉറപ്പ് നല്‍കിയിരിക്കുന്നത്.



യു.ഡി.എഫ്. ബന്ധം ഉപേക്ഷിക്കണമെന്ന ആവശ്യം ആര്‍എസ്പി യോഗങ്ങളില്‍ ഉയരാറുണ്ടെങ്കിലും, ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്ന നിലപാടാണ്. എന്‍.കെ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫില്‍ തന്നെ തുടര്‍ന്ന് പോകണമെന്ന് വാദിക്കുന്നു. എന്നാല്‍ ഷിബു ബേബി ജോണ്‍ പക്ഷം ഇടതുമുന്നണിയിലെത്താനുള്ള സാദ്ധ്യത തേടണമെന്ന അഭിപ്രായക്കാരാണ്.

ഒരു ഇടവേളക്ക് ശേഷം വീണ്ടും യു.ഡി.എഫ്. വിടണമെന്ന ചര്‍ച്ച ഉയരുന്നത് ആര്‍എസ്പിയുടെ സമ്മർദ്ദതന്ത്രമെന്നാണ് സൂചന. യുഡിഎഫില്‍ പരാതി ഉന്നയിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമെന്നാണ് സൂചന. തുടര്‍ച്ചയായ രണ്ട് തെരഞ്ഞെടുപ്പുകളില്‍ നിയമസഭയില്‍ ആര്‍എസ് പിക്ക് പ്രതിനിധികളില്ലാതായതോടെ അണികള്‍ക്കിടയില്‍ മുന്നണിവിടമെന്ന് വലിയ ആവശ്യമുണ്ട്.

പക്ഷേ ചില നേതാക്കളുടെ താല്‍പര്യം മാത്രം പരിഗണിച്ച് യുഡിഎഫില്‍ തുടരുകയാമെന്നാണ് ആരോപണം. യുഡിഎഫിനൊപ്പം നിന്നതു മൂലം എന്‍.കെ. പ്രേമചന്ദ്രന് ലോക്‌സഭയിലെത്താന്‍ കഴിഞ്ഞത് മാത്രമാണ് പാര്‍ട്ടിക്കുണ്ടായ ഏക നേട്ടം. നിയമപ്രാതിനിധ്യം ഇല്ലാതായെന്ന് മാത്രമല്ല, തദ്ദേശ സ്ഥാപനങ്ങളിലും നാമമാത്രമായ പ്രതിനിധികളാണ് ആര്‍എസ്പിക്കുളളത്.

Summary: Discussions rife that RSP is planning to leave UDF after facing  massive debacle in the recent Assembly Elections. It is learnt that RSP is gearing up to mark their dissent to UDF. The state committee is set to convene in September 4
Published by:user_57
First published:
)}