കൊച്ചി : ഐഎസ് തീവ്രവാദക്കേസിൽ മൂന്ന് മലയാളികളെ കൂടി എൻഐഎ പ്രതി ചേർത്തു. കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഫൈസൽ, കാസർകോട് കളിയങ്ങാട് സ്വദേശി അബുബക്കർ സിദ്ദീഖ്, കാസർകോട് വിദ്യാനഗർ സ്വദേശി അഹമ്മദ് അറാഫാസ് എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.
ഐഎസിനെ ഇന്ത്യയിൽ ശക്തമാക്കാൻ ഇവർ പ്രവർത്തിച്ചുവെന്നാണ് എൻഐഎ റിപ്പോര്‍ട്ടിൽ പറയുന്നത്. സിറിയയിൽ ഉള്ള അബ്ദുൾ റാഷിദുമായി പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നുവെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.