നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mofia | 'പൊലീസ് ആസ്ഥാനം ക്രിമിനൽ കേസുകളിൽ പ്രതിയായ പൊലീസുകാരെ സംരക്ഷിക്കാനുള്ള സ്ഥലമോ': കെ സുരേന്ദ്രൻ

  Mofia | 'പൊലീസ് ആസ്ഥാനം ക്രിമിനൽ കേസുകളിൽ പ്രതിയായ പൊലീസുകാരെ സംരക്ഷിക്കാനുള്ള സ്ഥലമോ': കെ സുരേന്ദ്രൻ

  ആത്മഹത്യ ചെയ്ത എൽ.എൽ.ബി വിദ്യാർത്ഥിനിയായ മോഫിയ പർവീണിന്റെ വസതി സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ

  Mofia_Parveen

  Mofia_Parveen

  • Share this:
   കൊച്ചി: പൊലീസ് ആസ്ഥാനം ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവ നിയോജകമണ്ഡലത്തിൽ കീഴ്മാട് ഇടയപ്പുറത്ത് ആത്മഹത്യ ചെയ്ത എൽ.എൽ.ബി വിദ്യാർത്ഥിനിയായ മോഫിയ പർവീണിന്റെ വസതി സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബാഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും നീതി ലഭിയ്ക്കുവാനുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകി.

   മോഫിയയോട് മോശമായി പെരുമാറിയ സിഐ സിഎൽ സുധീറിനെ സസ്പെൻഡ് ചെയ്യേണ്ടതിന് പകരം പൊലീസ് ഹെഡ്ക്വോർട്ടേഴ്സിലേക്ക് മാറ്റുകയാണ് സർക്കാർ ചെയ്തത്. പിണറായി വിജയൻ സർക്കാരിന്റെ പൊതുസമീപനം തന്നെ കുറ്റവാളികളായ പൊലീസ് ഉദ്യോ​ഗസ്ഥരെ സഹായിക്കലാണ്. 744 പൊലീസ് ഉദ്യോ​ഗസ്ഥരാണ് ​ഗുരുതരമായ ക്രമിനൽ കേസുകളിൽ പ്രതികളായിട്ടും ഇപ്പോഴും കാക്കി യൂണിഫോമിൽ വിലസുന്നത്. നിരപരാധിയായ നിയമ വിദ്യാർത്ഥിയായ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ടി വന്നത് പൊലീസ് ഉദ്യോ​ഗസ്ഥന്റെ പെരുമാറ്റം കാരണമാണ്. ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചുവിടണം. ഉത്രവധക്കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച ഈ പൊലീസുകാരനെ നേരത്തെ പുറത്താക്കിയിരുന്നെങ്കിൽ മോഫിയ രക്ഷപ്പെടുമായിരുന്നു. നിർഭാ​ഗ്യവശാൽ പൊലീസ് ഉദ്യോ​ഗസ്ഥനെ സഹായിക്കുകയാണ് സർക്കാരെന്നും സുരേന്ദ്രൻ പറഞ്ഞു.   സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ വിളിച്ചത് 'വേശ്യ'യെന്ന്; ഉത്രക്കേസിൽ വകുപ്പുതല അന്വേഷണം; ആലുവ സിഐക്കെതിരെ മുൻപും നടപടി

   ആലുവ (Aluva) എടയപ്പുറത്തെ നിയമവിദ്യാർഥിനി മോഫിയ പർവീൺ (Mofia Parveen) ജീവനൊടുക്കിയ സംഭവത്തില്‍ നടപടി നേരിട്ട ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി എല്‍ സുധീര്‍ (Sudheer) മുൻപും വകുപ്പു തല നടപടിക്ക് വിധേയനായിട്ടുണ്ട്. പരാതികളുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സ്ത്രീകളോട് സുധീര്‍ മോശമായി പെരുമാറുന്നത് സ്ഥിരമാണെന്ന് വ്യക്തമാക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അഞ്ചല്‍ സിഐ ആയിരിക്കെ ഉത്ര വധക്കേസില്‍ (Uthra Murder Case) അന്വേഷണത്തില്‍ അലംഭാവം കാട്ടിയതിന് ഇദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. കേസില്‍ വകുപ്പുതല അന്വേഷണം തുടരുകയാണ്.

   ഗാർഹിക പീഡന പരാതി നൽകാനെത്തിയ യുവതിയെ വിളിച്ചത് വേശ്യയെന്ന്

   രണ്ട് മാസം മുൻപ് ഗാര്‍ഹിക പീഡനത്തിന് പരാതിയുമായി എത്തിയ യുവതിയോട് സുധീര്‍ മോശമായി പെരുമാറി. ആലുവ സ്റ്റേഷനില്‍ വച്ച്‌ വേശ്യയെന്ന് വിളിച്ചുകൊണ്ടാണ് ഇയാള്‍ പെരുമാറിയതെന്ന് യുവതി വെളിപ്പെടുത്തുന്നു. അന്ന് താന്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിച്ചിരുന്നെന്നും യുവതി പറഞ്ഞു.

   ''മോഫിയയുടെ പേരിന് മുന്‍പ് എന്റെ പേരായിരുന്നു വരേണ്ടിയിരുന്നത്. ഗാര്‍ഹികപീഡനത്തിനെതിരെ ആലുവ സ്റ്റേഷനിലെത്തിയപ്പോള്‍, സുധീര്‍ വളരെ മോശമായാണ് പെരുമാറിയത്. മോഫിയയെക്കാള്‍ കുറച്ചുകൂടി ബോള്‍ഡ് ആയത് കൊണ്ടാണ് ഞാന്‍ പിടിച്ചുനിന്നത്. ഗതികേട് കൊണ്ടാണ് അന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ നേരിടേണ്ടി വന്നത് മോശം പെരുമാറ്റമാണ്. വേശ്യയെന്നാണ് അയാള്‍ എന്നെ വിളിച്ചത്.'' - യുവതി പറയുന്നു.

   ഉത്രവധക്കേസിൽ അലംഭാവം

   ഉത്ര വധക്കേസില്‍ പരാതി നല്‍കിയിട്ടും ഗൗരവത്തോടെയുള്ള അന്വേഷണം സിഐ സുധീര്‍ നടത്തിയില്ല എന്ന് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഉത്രയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ എഎസ്‌ഐ ജോയി എന്ന ഉദ്യോഗസ്ഥന് മരണത്തില്‍ സംശയം തോന്നിയിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുകയും പാമ്പിനെ കുഴിച്ചിടരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു. കൂടാതെ ഉത്രയുടെ രക്തം രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു.

   Also Read- ‘താൻ തന്തയാണോടോ’എന്ന് മോഫിയയുടെ പിതാവിനോട് ചോദിച്ച് ആലുവ CI; സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി

   എന്നാല്‍ ഇക്കാര്യങ്ങളൊന്നും മുഖവിലക്കെടുക്കാന്‍ കൂട്ടാക്കാതെ സിഐ, ഉത്രയുടേത് പാമ്പുകടിയേറ്റുള്ള മരണമാണെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചതെന്ന് ഉത്രയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് കേസന്വേഷണം എസ്.പി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
   Published by:Anuraj GR
   First published:
   )}