ഇന്റർഫേസ് /വാർത്ത /Kerala / സർക്കാരിന്‍റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോൽസ്യന്‍റെ നിർദേശപ്രകാരമോ? മുഖ്യമന്ത്രിയുടെ മറുപടി ഇതാണ്

സർക്കാരിന്‍റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോൽസ്യന്‍റെ നിർദേശപ്രകാരമോ? മുഖ്യമന്ത്രിയുടെ മറുപടി ഇതാണ്

പിണറായി വിജയൻ (ഫയൽ ചിത്രം)

പിണറായി വിജയൻ (ഫയൽ ചിത്രം)

സത്യപ്രതിജ്ഞ 20 ന് തന്നെ നടത്താം എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എൽ ഡി എഫ് യോഗം കൂടി ആലോചിക്കേണ്ടതുണ്ട്. ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

  • Share this:

തിരുവനന്തപുരം: സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്‍റെ നിര്‍ദ്ദേശപ്രകാരമാണോ? ഇതു സംബന്ധിച്ച വാർത്തകൾ ചില മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം ഇന്ന് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ ഉന്നയിച്ചു. 'അതുശരി, അപ്പോള്‍ ജ്യോത്സ്യനില്‍ വിശ്വാസമുള്ള ആളായി ഞാന്‍ മാറി അല്ലേ. രണ്ടും നിങ്ങളുടെ ആള്‍ക്കാര്‍ തന്നെ പറയും'- എന്നായിരുന്നു പൊട്ടിച്ചിരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ മറുപടി. സത്യപ്രതിജ്ഞ 20 ന് തന്നെ നടത്താം എന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. എൽ ഡി എഫ് യോഗം കൂടി ആലോചിക്കേണ്ടതുണ്ട്. ആലോചിച്ച്‌ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷം വീടുകളിലാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പെരുന്നാള്‍ നമസ്കാരം വീടുകളില്‍ നടത്തില്‍ നോമ്ബുകാലത്ത് കാട്ടിയ കരുതല്‍ പെരുന്നാള്‍ ദിനത്തിലും തുടരണം. നോമ്ബുകാലത്ത് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ ചെറിയ പെരുന്നാളാണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്‍റെ ആഹ്ലാദത്തിലാണ്. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധര്‍മ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാള്‍.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- LDF മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 20ന്; സിപിഎം-സിപിഐ ധാരണ

ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളില്‍ പ്രധാനമാണ്. കൂട്ടം ചേരല്‍ അപകടത്തിലാക്കുന്ന ഈ കാലത്ത് ആഘോഷം കുടുംബത്തിലാക്കണം. പെരുന്നാള്‍ നമസ്കാരം വീടുകളില്‍ നടത്തി നോമ്ബുകാലത്ത് കാട്ടിയ കരുതല്‍ പെരുന്നാള്‍ ദിനത്തിലും തുടരണം. റംസാന്‍ കാലത്ത് നിയന്ത്രണം പൂര്‍ണമായി പാലിച്ചു. അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിനുള്ള പാസിനായി വളരെ അത്യാവശ്യക്കാര്‍ മാത്രമേ അപേക്ഷിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം കയ്യില്‍ കരുതി യാത്ര ചെയ്യണമെന്നും ഇ-പാസിന് ഇതിനായി അപേക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

"ആശുപത്രിയില്‍ പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യിലുണ്ടാവണം. 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് പുറമെ രണ്ട് സഹായികളെ അനുവദിക്കാം," മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ സമയത്ത് അടിയന്തിര യാത്ര വേണ്ടവര്‍ക്ക് പാസ് നല്‍കാന്‍ ഓണ്‍ലൈന്‍ സംവിധാനം വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പില്‍ പാസിന് അപേക്ഷിക്കാം. പോല്‍ പാസിന്‍റെ സ്ക്രീന്‍ഷോട്ട് പരിശോധനാ സമയത്ത് കാണിച്ചാല്‍ മതിയാവും. ദിവസ വേതന തൊഴിലാളികള്‍, ഹോം നഴ്സുമാര്‍ എന്നിവര്‍ക്ക് ലോക്ഡൗണ്‍ തീരുന്നത് വരെ പാസിന് അപേക്ഷിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

First published:

Tags: Cpm, CPM - CPI in bilateral talks, Ldf government, LDF government sworn in, LDF Kerala, Pinarayi vijayan