വി.വി. രാജേഷ് ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റാകും?

സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രനാണ് സാധ്യതയേറെ

News18 Malayalam | news18-malayalam
Updated: January 15, 2020, 8:51 PM IST
വി.വി. രാജേഷ് ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റാകും?
വി.വി. രാജേഷ്
  • Share this:
തിരുവന്തപുരം: വി.വി. രാജേഷ് ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റാകുമെന്ന് സൂചന. കൊല്ലത്ത് ബി.ബി. ഗോപകുമാർ, പത്തനംതിട്ടയിൽ അശോകൻ കുളനട, ആലപ്പുഴയിൽ എം.വി. ഗോപകുമാർ, കോട്ടയത്ത് എൻ. ഹരി, തൃശൂരിൽ അഡ്വ. കെ.കെ. അനീഷ്, പാലക്കാട് എ. കൃഷ്ണദാസ്, കോഴിക്കോട് വി.കെ. സജീവൻ, കാസർഗോഡ് രവീശതന്ത്രി കുണ്ടാർ എന്നിവരും ജില്ലാ പ്രസിഡന്റാകുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ പി.കെ. കൃഷ്ണദാസ് പക്ഷത്തിന് മുൻതൂക്കമുള്ള പട്ടിക  പ്രഖ്യാപിക്കുമെന്നാണ് സൂചന. പുതിയ ജില്ലാ പ്രസിഡന്റുമാരിൽ 11 പേർ കൃഷ്ണദാസ് പക്ഷത്തിന് ഒപ്പമുള്ളവരാണെന്ന് അവകാശപ്പെടുന്നു. എന്നാൽ ഒമ്പതു പേർ വി. മുരളീധരൻ പക്ഷത്ത് ഉള്ളവരായിരിക്കുമെന്ന് സൂചനയുണ്ട്. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. സുരേന്ദ്രൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവരെയാണ് സംസ്ഥാന പ്രസിഡന്റായി പരിഗണിക്കുന്നത്. കെ. സുരേന്ദ്രനാണ് സാധ്യതയേറെയും.

എന്നാൽ വിഭാഗീയത ശക്തമായ സാഹചര്യത്തിൽ മറ്റാരെയെങ്കിലും പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്.  എങ്കിൽ മുതിർന്ന ആർ.എസ്.എസ്. പ്രചാരകൻ എ. ജയകുമാറിനാണ് സാധ്യത. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ഈ മാസം 30നകം കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. അതിനുള്ളിൽ പുനഃസംഘടന പൂർത്തിയാക്കാനാണ് നീക്കം.
Published by: meera
First published: January 15, 2020, 8:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading