തിരുവനന്തപുരം: കേരള തീരങ്ങളില്‍ പൊലീസിന്റെ കനത്ത ജാഗ്രതാ നിര്‍ദേശം. ശ്രീലങ്കയില്‍ നിന്നും 15 ഓളം ഐഎസ് ഭീകരര്‍ കേരള, ലക്ഷദ്വീപ്, മിനിക്കോയ് തീരങ്ങളിലേക്ക് നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കനത്ത ജാഗ്രത പുറപ്പെടുവിച്ചത്. മത്സ്യത്തൊഴിലാളികളും തീര സുരക്ഷാ സേനയും ജാഗ്രത പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്താലത്തില്‍ നടന്ന അന്വേഷണങ്ങള്‍ക്കൊടുവില്‍ ഐഎസ് ബന്ധം ഉള്ളവര്‍ കേരളത്തിലും അറസ്റ്റിലായിരുന്നു.
പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍, കൊല്ലം ഓച്ചിറ സ്വദേശി ഫൈസല്‍ എന്നിവരെയായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഇവര്‍ കേരളത്തില്‍ സ്ഫോനം നടത്താന്‍ പദ്ധതി ഇട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇരുവരും ഐഎസ് തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസില്‍ ഫൈസല്‍ ഉള്‍പ്പടെ മൂന്നുപേരയൊണ് എന്‍ഐഎ അന്ന് പ്രതി ചേര്‍ത്തത്. ഇതിനു പിന്നാലെയാണ് കേരള തീരങ്ങള്‍ ഐഎസ് തീവ്രവാദികള്‍ കേരളം ലക്ഷ്യമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.