'മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികൾ'; സി പി എം പറയുന്നതാണ് ശരിയെന്ന് കുമ്മനം
'മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികൾ'; സി പി എം പറയുന്നതാണ് ശരിയെന്ന് കുമ്മനം
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ
Last Updated :
Share this:
കൊച്ചി:മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തങ്ങൾ ഇത് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
പല തീവ്രവാദ കേസുകളിലും പ്രധാന പ്രതികളെ ഇപ്പോഴും പിടികൂടിയിട്ടില്ല. ഇതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്. തീവ്ര മുസ്ലീം സംഘടനകളും മാവോയിസ്റ്റുകളും പരസ്പരം ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നും ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകൾ ഉപേക്ഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. പ്രസിഡന്റ് പന്തളം രാജാവിനെയും തന്ത്രിയെയും അവഹേളിച്ചു. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പ്രസ്താവനകൾ. ആചാരങ്ങൾക്കുമേൽ അഭിപ്രായം പറയാനുള്ള തന്ത്രിയുടെ സ്വാതന്ത്ര്യം ബോർഡ് പ്രസിഡന്റ് ചോദ്യംചെയ്യാൻ പാടില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.