ഇന്റർഫേസ് /വാർത്ത /Kerala / Islamic New Year 2020 | ഇന്ന് മുഹറം ഒന്ന്; മാസപ്പിറവി ദൃ​ശ്യമാകാത്തതിനാൽ ഒമാനിൽ വെള്ളിയാഴ്​ച

Islamic New Year 2020 | ഇന്ന് മുഹറം ഒന്ന്; മാസപ്പിറവി ദൃ​ശ്യമാകാത്തതിനാൽ ഒമാനിൽ വെള്ളിയാഴ്​ച

news18

news18

Al Hijri | Muharram 2020: ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാം വിശ്വാസം അനുസരിച്ച് ഏറെ പ്രാധാന്യം മുഹറത്തിനുണ്ട്

  • Share this:

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന്  മുഹറം ഒന്നായും ഇതിന്റെ അടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ഓഗസ്റ്റ് 29ന് (ശനി) ആയിരിക്കുമെന്നും മതനേതാക്കൾ അറിയിച്ചു. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാം വിശ്വാസം അനുസരിച്ച് ഏറെ പ്രാധാന്യം മുഹറത്തിനുണ്ട്. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളിൽ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് ഇതിനെ കണക്കാക്കുന്നത്. പരിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ മാസത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. മുഹറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്നാണ് വിളിക്കുന്നത്. മുഹറത്തിലെ വളരെ വിശുദ്ധമായ ദിവസങ്ങളാണിവ. ഈ ദിവസങ്ങളിലെ നോമ്പിന് വിശ്വാസികൾക്കിടയിൽ ഏറെ പ്രാധാന്യമുണ്ട്.

ഏറെ പ്രത്യേകതകളുള്ള സംഭവങ്ങൾ മുഹറം പത്തിലുണ്ടായിട്ടുണ്ട്. ആദം നബി മുതല്‍ മുഹമ്മദ്‌ നബി വരെയുള്ള പല നബിമാരുടെയും ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ക്ക്‌ അല്ലാഹു തിരഞ്ഞെടുത്തത്‌ മുഹറം പത്തിനെയാണ്. നൂഹ്‌നബി, ഇബ്‌റാഹീം നബി, യൂസുഫ് നബി, യഹ്ഖൂബ്നബി, മൂസാ നബി, അയ്യൂബ്‌ നബി, യൂനുസ്‌ നബി, ഈസാ നബി തുടങ്ങിയ നബിമാരെ വിവിധ പരീക്ഷണങ്ങളില്‍ നിന്നും ശത്രു ശല്യങ്ങളില്‍ നിന്നും മറ്റും രക്ഷപ്പെടുത്തിയ ദിവസമാണത്‌.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

മഹാനായ ഇതിരീസ് അലൈ സലാമിനെ നാലാം ആകാശത്തേക്ക് ഉയര്‍ത്തിയതും ഈ ദിവസത്തിലാണ്. മൂന്നാമതായി നൂഹ് നബിയുടെ കപ്പല്‍ ജൂദീ പര്‍വ്വതത്തില്‍ യാത്ര അവസാനിപ്പിച്ചതും നങ്കൂരമിട്ടതും മുഹറം പത്തിനാണ്. മറ്റൊരു സംഭവം നംറൂദിന്റെ തീകുണ്ഡാരത്തില്‍ നിന്ന് ഇബ്രാഹീം നബിയെ രക്ഷപ്പെടുത്തിയതും മുഹറം ആശൂറാഹിനാണ്. നൂഹ് നബിയെ കപ്പലില്‍ കയറ്റി സമൂഹത്തിന് നല്‍കിയ ആ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും ഇതേ ദിനത്തിലാണ്.

വിശ്വാസികളെ സംബന്ധിച്ച് മുഹറത്തില്‍ നോമ്പെടുക്കല്‍ വളരെ പുണ്യമുള്ള കാര്യമാണെന്ന് പ്രവാചകര്‍ പറയുന്നു. മുഹ്റം പത്തിന് മാത്രമല്ല, ഒമ്പതിനോ അസാധ്യമെങ്കില്‍ പതിനൊന്നിനോ നോമ്പനുഷ്ടിക്കല്‍ സുന്നത്താണെന്ന് കൂടി പറയപ്പെടുന്നു. ആദ്യ പത്ത് മുഴുവൻ നോമ്പ് പുണ്യമുള്ള ദിനങ്ങളുമാണ്. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നും പറയപ്പെടുന്നു.

ഒമാൻ ഒഴികെയുള്ള ഗൾഫ്​ രാജ്യങ്ങളിൽ ഇന്ന്​ മുഹറം ഒന്നായിരിക്കും. ​സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനാൽ ഇന്ന് ഹിജ്​റ വർഷാരംഭം കുറിച്ചതായി അധികൃതർ വ്യക്​തമാക്കി. ഒമാനിൽ മാസപ്പിറവി ദൃ​ശ്യമാകാത്തതിനാൽ വെള്ളിയാഴ്​ചയായിരിക്കും മുഹറം ഒന്ന്​

First published:

Tags: Al Hijri, Al Hijri 2020, Happy Islamic New Year 2020, Happy Islamic New Year GIF, Happy Islamic New Year Greetings, Happy Islamic New Year Wishes, Hijri calendar, Hijri calendar 1441, Hijri calendar 1442, Hijri New Year, Hijri New Year 1442 Quotes, Hijri New Year 2020, Islamic calendar, Islamic new year, Islamic New Year 2020, Muharram, Muharram 2020, Muharram Images, Muharram in India, Muharram Messages, Religious leaders