നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala rains| തിങ്കളാഴ്ചയോടെ പുതിയ ന്യൂനമർദ്ദം;കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

    Kerala rains| തിങ്കളാഴ്ചയോടെ പുതിയ ന്യൂനമർദ്ദം;കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത

    ന്യൂനമർദം ശ്രീലങ്ക, തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

    Rain

    Rain

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (Isolated heavy rain) സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 29 ഓടെ ബംഗാൾ ഉൾക്കടലിൽ (bay of bengal) പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ ആന്തമാൻ കടലിലായിരിക്കും ന്യൂനമർദം.

      തുടർന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ശ്രീലങ്ക, തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. അതേസമയം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിലെ ചക്രവാതചുഴി നിലവിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുകയാണ്.

      ഇന്നും നാളെയും മധ്യ തെക്കൻ കേരളത്തിലും വയനാട്, പാലക്കാട് ജില്ലകളിലും മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എൻസിയുഎം കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ മഴ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത.
      Also Read-'മകളുടെ വിവാഹമാണ്... ദയവായി BJP,RSS, JJP നേതാക്കൾ പങ്കെടുക്കരുത്'; വിവാഹ ക്ഷണക്കത്ത് വൈറൽ

      നിലവിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

      25-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്

      26-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്

      27-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

      28-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

      Also Read-Mofia Parveen| ആലുവ CIയെ സസ്പെൻഡ് ചെയ്യണം; ഉപരോധം തുടർന്ന് കോൺഗ്രസ്; സമരസ്ഥലത്ത് മോഫിയയുടെ ഉമ്മയും

      വയനാട് കൃഷ്ണഗിരിയിൽ KSRTC സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു

      കൃഷ്ണഗിരിയിൽ (Krishnagiri) കെഎസ്ആര്‍ടിസി സ്‌കാനിയ ബസും (KSRTC Scania Bus) ലോറിയും കൂട്ടിയിടിച്ചു. കെഎസ്ആർടിസി ഡ്രൈവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കാബിന്‍ അപകടത്തിൽ പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സ്കാനിയ ബസ്.

      ഇന്ന് പുലര്‍ച്ചെ 6.30 ഓടെ സേലം- ഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിയ്ക്ക് ഏഴ് കിലോമീറ്റര്‍ അകലെയാണ് സംഭവം. തിരുവനന്തപുരം- ബംഗളൂരു ബസിലെ ഡ്രൈവർ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

      ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കുകളില്ല. ബസിന്റെ ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് കരുതുന്നു.
      Published by:Naseeba TC
      First published:
      )}