നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നമ്പി നാരായൺ സിബിഐയെ സ്വാധീനിച്ചെന്ന് ഹർജി; രേഖകൾ ഹാജരാക്കി ഒന്നാം പ്രതി എസ് വിജയൻ

    നമ്പി നാരായൺ സിബിഐയെ സ്വാധീനിച്ചെന്ന് ഹർജി; രേഖകൾ ഹാജരാക്കി ഒന്നാം പ്രതി എസ് വിജയൻ

    എഫ് ഐ ആറിലെ അന്വേഷണത്തിന് പുറമെ നമ്പി നാരായണൻ്റെ ഭൂമി ഇടപാട്, ഫോൺ രേഖ, സ്വയം വിരമിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിലും അന്വേഷണം വേണമെന്നാണ് ആവശ്യം

    സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, നമ്പി നാരായണൻ

    സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, നമ്പി നാരായണൻ

    • Share this:
    തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചെന്ന് കാട്ടി തിരുവനന്തപുരം സി ജെ എം കോടതിയിൽ ഹർജി. സി ബി ഐ രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ് വിജയനാണ് കോടതിയിൽ ഹർജി നൽകിയത്. എഫ് ഐ ആറിലെ അന്വേഷണത്തിന് പുറമെ നമ്പി നാരായണൻ്റെ ഭൂമി ഇടപാട്, ഫോൺ രേഖ, സ്വയം വിരമിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിലും അന്വേഷണം വേണമെന്നാണ് ആവശ്യം. പവർ ഓഫ് അറ്റോർണി മുഖേന കോടിക്കണക്കിന് രൂപയുടെ ഭൂമി ചില ഉന്നതർക്ക് നൽകിയതിൻ്റെ രേഖകളും ഹർജിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

    വർഷങ്ങൾക്ക് ശേഷം ഈ ഭൂമി വിറ്റതിൻ്റെ ബാധ്യതാ സർട്ടിഫിക്കറ്റുകളും ഹാജരാക്കിയിട്ടുണ്ട്. പൊലീസ്, സി ബി ഐ തലപ്പത്തെ ഉന്നതർക്ക് ഇടപാടിൽ പങ്കുള്ളതായി ഹർജിയിൽ ആരോപിക്കുന്നുണ്ട്. കൂടാതെ 1994 നവംബറിൽ സ്വയം വിരമിക്കാനായി നമ്പി നാരായണൻ നൽകിയ ലെറ്ററും അനുബന്ധ രേഖകളും പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

    അതേസമയം ഗൂഢാലോചന കേസിൽ സിബി മാത്യുന് പങ്കുണ്ടെന്ന് സി ബി ഐ കോടതിയെ അറിയിച്ചു. ഗുഢാലോചന കേസിലെ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കാൻ സിബി മാത്യൂസ് ശ്രമിച്ചിരുന്നു. എഫ്ഐആറിലുള്ള പ്രതികളെ സഹയിക്കുവാൻ വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിരുന്നതായും സി ബി ഐ കോടതിയിൽ വാദിച്ചു. സിബി മാത്യൂസ്  നൽകിയ മുൻ‌കൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സി ബി ഐ നിലപാട് വ്യക്തമാക്കിയത്.

    എന്നാൽ കേസിൽ താൻ നിരപരാധിയാണെന്നും നമ്പി നാരായണൻ നൽകിയ ഹർജികളിൽ ഒന്നിൽ പോലും തനിക്ക് ചാര പ്രവൃത്തിയിൽ പങ്കുള്ളതായി പരാമർശിക്കുന്നില്ലെന്നും സിബി മാത്യൂസ് വാദിച്ചു. അഭിഭാഷകൻ സിബിഐക്ക് മറുപടി നൽകി. നമ്പി നാരായണനെ തനിക്ക് നേരിട്ട് ബന്ധമില്ലായെന്നും. ഐ എസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്‌ത്‌ മുൻ ഫയലുകൾ ഹാജരാക്കാൻ കോടതി സിബിഐക്ക് നിർദ്ദേശം നൽകി.

    ഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന സി ബി ഐ സംഘം ഇക്കഴിഞ്ഞ ജൂൺ 28നാണ് തിരുവനന്തപുരത്തെത്തിയത്. സി ബി ഐ ഡൽഹി യൂണിറ്റിൽ നിന്നുള്ള സംഘമാണ് തിരുവനന്തപുരത്തെത്തിയത്. മുട്ടത്തറയിലുള്ള ഓഫീസിൽ എത്തിയ സംഘം കേസ് രേഖകൾ പരിശോധിക്കുന്ന നടപടി തുടങ്ങി. കേസിലെ പരാതിക്കാരനായ നമ്പി നാരായണൻ മുട്ടത്തറയിലെ ഓഫീസിൽ എത്തി മൊഴി നൽകിയിരുന്നു.

    കേസിൽ കേരള പോലീസ്, ഐ ബി ഉദ്യോഗസ്ഥരടക്കം 18 പ്രതികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ അറസ്റ്റുണ്ടാകുമെന്ന് സൂചന നിലനിൽക്കെ നമ്പിനാരായണൻ നൽകുന്ന മൊഴി നിർണായകമാകും. മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനെ തുടർന്ന് പ്രതികളായ മുൻ ഡി ജി പി സിബി മാത്യൂസിന്‍റെയും, പി എസ് ജയപ്രകാശിന്‍റെയും അറസ്റ്റ് താൽക്കാലികമായി കോടതി തടഞ്ഞിരുന്നു.
    Published by:Anuraj GR
    First published:
    )}