• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഐ എസ് ആര്‍ ഒ ഗുഢാലോചന കേസ് : സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 24 ന്

ഐ എസ് ആര്‍ ഒ ഗുഢാലോചന കേസ് : സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 24 ന്

പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് സിബിഐ അഭിഭാഷകന്‍ വാദിച്ചു.

  • Share this:
    തിരുവനന്തപുരം: ഐ എസ് ആര്‍ ഒ ഗുഢാലോചന കേസില്‍ മുന്‍ ഡിജിപി സിബി മാത്യൂസ്, കെ കെ ജോഷ്വ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 24 ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ വിധി പറയും.

    Also Read- 'പണവും ഭൂമിയും നൽകി ഉദ്യോ​ഗസ്ഥരെ സ്വാധീനിച്ചു'; നമ്പി നാരായണന്റെ ഭൂമി ഇടപാടുകൾ അന്വേഷിക്കണമെന്ന് ചാരക്കേസ് പ്രതികൾ

    പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് സിബിഐ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്താനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കും.മാത്രമല്ല അന്തര്‍ദേശിയ അന്വേഷണ ഏജന്‍സികളില്‍ നിന്നുവരെ തെളിവുകള്‍ ശേഖരിക്കാന്‍ ഉണ്ടെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ വാദിച്ചു. എന്നാല്‍ കേസില്‍ നിരപരാധികളാണെന്നും ആരോപങ്ങള്‍ തെളിയിക്കുന്ന ഒരു തെളിവുകള്‍ പോലും സിബിഐ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ഇല്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു.

    Also Read -'നന്മയുള്ള ലോകമേ' ഗാനം പിറവിയെടുത്തത് എങ്ങനെ; മലയാളികൾ നെഞ്ചേറ്റിയ ഗാനം എഴുതിയ ജോയ് തമലം വിവാദത്തോട് പ്രതികരിക്കുന്നു

    ഇരുവരുടെയും വാദം കേട്ട കോടതി വിധി പറയുന്നതിന് മുന്‍പായി ഈ മാസം 13 ന് മുദ്രവച്ച കവറില്‍ സിബി മാത്യൂസിനെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കി.

    ഇതിനിടെ ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ ഗുഢാലോചന കേസിലെ ഒന്നാം പ്രതി എസ് വിജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് തിരുവനന്തപുരം സിബിഐ കോടതി ഈ മാസം 16 ലേക്ക് മാറ്റി. സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍ ഉള്‍പ്പെടെ 18 പേരാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍.
    Published by:Jayashankar AV
    First published: