നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണനെതിരായ ഹർജിയിൽ വിധി ജൂലൈ 23ന്

    ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണനെതിരായ ഹർജിയിൽ വിധി ജൂലൈ 23ന്

    നമ്പി നാരായണൻ്റെ അനധികൃത സ്വത്ത് സമ്പാദനവും കൈമാറ്റവും അന്വേഷിക്കാൻ ഉത്തരവിടണമെന്ന് എസ് വിജയൻ കോടതിയിൽ ആവശ്യപ്പെട്ടു

    നമ്പി നാരായണൻ

    നമ്പി നാരായണൻ

    • Share this:
    തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസ് അട്ടിമറിച്ചതിൽ നമ്പി നാരായണന് പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയാണ് ചാരക്കേസ് അട്ടിമറിച്ചതെന്നും ഗുഢാലോചന കേസിലെ ഒന്നാം പ്രതി എസ് വിജയൻ. ഐ എസ് ആർ ഒ ചാരക്കേസിൽ സിബിഐ ആദ്യം കേസന്വേഷണം അവസാനിപ്പിച്ചത് അട്ടിമറി ആണെന്നും നമ്പി നാരായണനെതിരെ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് എസ് വിജയൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സി ജെ എം കോടതിയിൽ 24 രേഖകളും വിജയൻ സമർപ്പിച്ചിരുന്നു. ഈ രേഖകളിലാണ് നമ്പി നാരായണനും മുൻ സിബിഐ ഉദ്യോഗസ്ഥരും തമ്മിൽ ഭൂമി ഇടപാട് നടന്നതായി പറയുന്നത്.

    2004ൽ തിരുനെൽവേലി ജില്ലയിലാണ് 17 ഏക്കറിലധികം വരുന്ന ഭൂമിയിടപാട് നടന്നിരിക്കുന്നത്. കേസിൽ ആരോപണം നേരിട്ട മുൻ ഡിജിപി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയുമായി നമ്പി നാരായണൻ നടത്തിയ ഭൂമിയിടപാടിൻ്റെ രേഖകളും എസ് വിജയൻ ഹാജരാക്കിയിട്ടുണ്ട്. പണവും ഭൂമിയും നൽകി സിബിഐ ഉദ്യോഗസ്ഥരെ നമ്പി നാരായണൻ സ്വാധീനിച്ചെന്നാണ് എസ് വിജയൻ്റെ വാദം.

    നമ്പി നാരായണൻ്റെ അനധികൃത സ്വത്ത് സമ്പാദനവും കൈമാറ്റവും അന്വേഷിക്കാൻ ഉത്തരവിടണമെന്ന് എസ് വിജയൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഹർജി കോടതി പരിഗണിക്കവേ സിബിഐ ഇതിനെ എതിർത്തു. അഴിമതി അടക്കം അന്വേഷിക്കണമെന്ന് ആവശ്യമുള്ളതിനാൽ ഹർജി പരിഗണിക്കാൻ സിജെഎം കോടതിക്ക് അധികാരമില്ലെന്നായിരുന്നു സിബിഐയുടെ വാദം.
    കേരള പോലീസിലേയും ഐ.ബി, സിബിഐ ഉദ്യോഗസ്ഥരെയും നമ്പി നാരായണൻ സ്വാധീനിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. നമ്പി നാരായണൻ അനധികൃതമായി സമ്പാദിച്ച സ്വത്ത് ഉപയോഗിച്ചാണ് കേസ് അട്ടിമറിച്ചത്.

    Also Read- 'കോൺഗ്രസിലെ ചിലർക്ക് പട്ടികജാതിക്കാരെ ഇഷ്ടമല്ല; ഞാൻ പൊട്ടിവീണ നേതാവല്ല: കൊടിക്കുന്നിൽ സുരേഷ്

    കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വിജയൻ്റെ ജാമ്യ അപേക്ഷ പരിഗണിച്ചപ്പോൾ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചിരുന്നു. എന്നാൽ ഇത്തരം കാര്യങ്ങൾ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം.
    ഐ എസ് ആർ ഒ ഗുഢാലോചന കേസിൽ മുൻ പോലീസ് മേധാവി സിബി മാത്യൂസ്, മുൻ ഡിവൈഎസ്പി ജോഷ്വ എന്നിവരുടെ മുൻ‌കൂർ ജാമ്യ അപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ച പരിഗണിക്കും.

    മന്ത്രി കെ. രാധക്യഷ്ണനെ കൊലപ്പെടുത്തുമെന്ന് ഫോണിൽ ഭീഷണി; ഐ.എൻ.എൽ നേതാവ് അറസ്റ്റിൽ

    ദേവസ്വം-പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ ഐ എൻ എൽ നേതാവ് അറസ്റ്റിൽ. എസ്‌സി എസ്ടി വിഭാഗങ്ങൾക്കുള്ള ധനസഹായം വേണ്ട ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷൻ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനായ തിരുവനന്തപുരം കാച്ചാണി സ്വദേശി കാച്ചാണി അജിത്തിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രി കെ. രാധക്യഷ്ണൻ്റെ ഓഫീസ് ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇടനിലക്കാരെ ഒഴിവാക്കിയതിലുള്ള അമർഷമാണ് ഇയാൾ മന്ത്രി ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തുവാൻ കാരണം.

    ഐ എൻ എൽ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് കൂടിയായ അജിത്തിൻ്റെ ഭീഷണിക്ക് പിന്നാലെ നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. സംസ്ഥാനത്തെ പ്രമുഖ ഐ എൻ എൽ നേതാക്കൾക്കൊപ്പം പാർട്ടി പരിപാടികളിൽ അജിത്ത് മുൻനിരയിലുള്ളത് ചിത്രങ്ങളിൽ കാണാം. ചിത്രങ്ങൾ പുറത്ത് വന്നതോടെ അജിത്തിന് പാർട്ടിയുമായി ബന്ധമില്ലെന്നാണ് ഐ എൻ എൽ നേതാവ് എം. എം.മാഹിൻ ന്യൂസ് 18 നോട് പറഞ്ഞു. പക്ഷേ അജിത്തിന് എതിരെ നാളിതുവരെയും പാർട്ടി ഒരു നടപടി സ്വീകരിച്ചിട്ടില്ല.
    Published by:Anuraj GR
    First published:
    )}