• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

റാവു ചതിച്ചു; നീതി കിട്ടാത്തത് കെ. കരുണാകരനു മാത്രമെന്നും കെ. മുരളീധരന്‍


Updated: September 14, 2018, 3:27 PM IST
റാവു ചതിച്ചു; നീതി കിട്ടാത്തത് കെ. കരുണാകരനു മാത്രമെന്നും കെ. മുരളീധരന്‍

Updated: September 14, 2018, 3:27 PM IST
കോഴിക്കോട്: സുപ്രീംകോടതി വിധിയോടെ ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ കെ. കരുണാകരന്‍ നിരപരാധിയെണെന്നു തെളിഞ്ഞതായി കെ. മുരളീധരന്‍ എം.എല്‍.എ. എന്നാല്‍ കേസില്‍ നീതികിട്ടാതെ പോയത് അദ്ദേഹം മാത്രമെന്നും മുരളി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കുറ്റമാരോപിക്കപ്പെട്ടയാളുകളെല്ലാം സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. നമ്പി നാരായണന് വൈകിയാണ് നീതി ലഭിച്ചത്. മറ്റൊരു കുറ്റാരോപിതാനായ രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എന്നാല്‍ നീതി കിട്ടാതെ മരിച്ചത് കെ.കരുണാകരനാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ഉദ്യോഗസ്ഥന്‍മാരെ ജുഡീഷ്യല്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതോടെ ഗൂഢാലോചന പുറത്തുവരും. അതിനു മുമ്പ് ആരാണ് ഇതിനു പിന്നിലെന്ന് ആരോപിക്കുന്നതു ശരിയല്ല. അതിനു തെളിവുമില്ല. ചാരവൃത്തിയില്‍ കെ.കരുണാകരനെ രാജിവെപ്പിക്കാന്‍ അവസാനമായി ശ്രമിച്ചത് നരസിംഹ റാവുവാണ്.

    Loading...

  • നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം


ഒരാഴ്ച മുമ്പ് വരെ കരുണാകരന്‍ രാജിവെക്കേണ്ടതില്ലെന്ന് പറഞ്ഞ നരസിംഹ റാവു പിന്നീട് നിലപാട് മാറ്റി. ഡല്‍ഹിയിലേക്ക് വിളിപ്പ് കരുണാകരനെ ഒരാഴ്ചയോളം ഒരു സ്ഥാനവും നല്‍കാതെ ഇരുത്തി. അവസാനം ഒരു അപ്രധാന ചുമതലയുള്ള മന്ത്രിയാക്കി ഒതുക്കി. നരസിംഹ റാവു കരുണാകരനെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

 

 
First published: September 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626