• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രവാസികൾക്ക്  സ്വന്തം ജില്ലകളിലെത്താൻ ദുരിത യാത്ര; അനുഭവം വിവരിച്ച് ദോഹയിൽ നിന്നെത്തിയ പ്രവാസികൾ

പ്രവാസികൾക്ക്  സ്വന്തം ജില്ലകളിലെത്താൻ ദുരിത യാത്ര; അനുഭവം വിവരിച്ച് ദോഹയിൽ നിന്നെത്തിയ പ്രവാസികൾ

തിരുവനനന്തപുരത്ത് നിന്ന് യാത്ര തിരിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ, പ്രഭാത ഭക്ഷണത്തിനോ സൗകര്യമൊരുക്കിയില്ല.

സംഘത്തിലുണ്ടായിരുന്ന നാല് സ്ത്രീകളിൽ രണ്ടു പേർ ഗർഭിണികളുമായിരുന്നു.

സംഘത്തിലുണ്ടായിരുന്ന നാല് സ്ത്രീകളിൽ രണ്ടു പേർ ഗർഭിണികളുമായിരുന്നു.

  • Share this:
    തിരുവനന്തപുരം: കടലിനക്കരെ നിന്ന് നാട്ടിലെത്തിയ പ്രവാസികൾക്ക് സ്വന്തം ജില്ലകളിൽ എത്താൻ ദുരിതയാത്ര. ദോഹയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രവാസികൾക്കാണ് ദുരിത അനുഭവം.

    വിമാനത്താവളത്തിലെ ആരോഗ്യ പരിശോധനകൾക്ക് ശേഷം  പുലർച്ചെ 5 നാണ് കെഎസ്ആർടിസി ബസ് യാത്ര തിരിച്ചത്. തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് , കാസർകോഡ് ജില്ലകളിലുളള 15 പേരാണ് ബസിൽ ഉണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന നാല് സ്ത്രീകളിൽ രണ്ടു പേർ ഗർഭിണികളുമായിരുന്നു.

    തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ, പ്രഭാത ഭക്ഷണത്തിനോ സൗകര്യമൊരുക്കിയില്ല. തുടർന്ന് ഇവർ ബസിനുളളിൽ പ്രതിഷേധിച്ചു.

    ക്വാറന്റീൻ കേന്ദ്രങ്ങളിലെത്തേണ്ടവരായതിനാൽ  ബസിൽ നിന്ന് പുറത്തിറങ്ങാൻ ഇവർക്ക്  അനുവാദമുണ്ടായിരുന്നില്ല. അകമ്പടി പോയ പോലീസ് ഉദ്യോഗസ്ഥർ ഇവരോട് മോശമായി പെരുമാറിയെന്നും യാത്രക്കാരനായ റഫീഖ് പരാതിപ്പെട്ടു.
    TRENDING:സംസ്ഥാനത്ത് മദ്യവില കൂടും: വർധിപ്പിക്കുന്നത് 35 ശതമാനം വരെ നികുതി [NEWS]കോവിഡ് കാലത്ത് ബസ് ചാർജ് കൂട്ടാൻ ധാരണ; ഉടമകളുടെ ആവശ്യം ന്യായമെന്ന് സർക്കാർ [NEWS]വൈൻ നിർമ്മാണം: വ്യവസായ മന്ത്രി ആഗ്രഹിക്കുന്നതു പോലെ കേരളത്തിൽ നടക്കുമോ? [NEWS]
    ഗർഭിണികൾക്ക് ടാക്സി, ആംബുലൻസ് സൗകര്യം ഒരുക്കുമെന്നായിരുന്നു ജില്ലാ ഭരണകൂടം നൽകിയിരുന്ന അറിയിപ്പ്. എല്ലാ സൗര്യങ്ങളും ഉറപ്പാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനാലാണ് മറ്റു മാർഗങ്ങൾ അന്വേഷിക്കാതിരുന്നതെന്ന് ഗർഭിണിയായ സ്ത്രീ ന്യൂസ് 18 നോട് പറഞ്ഞു.

    പ്രതിഷേധത്തെ തുടർന്ന് ഇവർക്ക്  കെഎസ്ആർടിസി  ഡിപ്പോയിലെ ടോയിലെറ്റിൽ സൗകര്യമൊരുക്കി.  ഭക്ഷണം കിട്ടാതെ യാത്ര തുടരാനാവില്ലെന്ന് അറിയിച്ചതോടെ ഹോട്ടലിൽ നിന്ന് ഭക്ഷണവും എത്തിച്ച് നൽകി.

    ബസിലുളളവർ എംഎൽഎമാരെ അടക്കം ബന്ധപ്പെട്ടിരുന്നു.  ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ തൃശ്ശൂരിൽ നിന്ന് തുടർ യാത്രക്ക് ഗർഭിണികൾക്ക് ആംബുലൻസ് സൗകര്യമൊരുക്കി. തൃശ്ശൂർ ജില്ലയിലുളളവർ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിലെ ക്വാറന്റയിൻ സെന്ററിലാണ് ഇപ്പോഴുളളത്.

    181 യാത്രക്കാരുമായാണ് ദോഹയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. എയർപോട്ടിൽ യാത്രക്കാർക്ക് വിശദമായ ആരോഗ്യ പരിശോധനയും നടത്തിയിരുന്നു. ആർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗം ബാധിച്ചയാളുമായി വിദേശത്തു വച്ച് സമ്പർക്കമുണ്ടായ ഒരു യാത്രക്കാരനെയും പൂർണ ഗർഭിണിയായ ഒരു സ്ത്രീയേയും വിമാനതാവളത്തിൽ നിന്ന് നേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Published by:Naseeba TC
    First published: