തിരുവനന്തപുരം: ഒരാൾക്ക് അസുഖം വന്നാൽ അവധി എടുക്കണ്ടേയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോടിയേരി ബാലകൃഷ്ണൻ സി പി എമ്മിന്റെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത് അവരുടെ ആഭ്യന്തരകാര്യമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. അതേസമയം, കോടിയേരി ബാലകൃഷ്ണൻ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും കാനം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് തുടർ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചെന്നും സെക്രട്ടറിയുടെ ചുമതല എ വിജയരാഘവൻ നിർവഹിക്കുമെന്നും ആയിരുന്നു സി പി എംഇന്ന് വ്യക്തമാക്കിയത്.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി അവധിക്ക് അപേക്ഷ നൽകുകയായിരുന്നു. പാർട്ടി ഇത് അംഗീകരിക്കുകയും അവധി അനുവദിക്കുകയും ചെയ്തു. പകരം സംസ്ഥാന സെക്രട്ടറിയുടെ ചുമതല എ വിജയരാഘവൻ നൽകി.
കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് തനിക്ക് പകരക്കാരനായി എ വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത്. മകൻ ബിനീഷ് കോടിയേരി കേസിൽ ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയിൽ പ്രവേശിക്കാൻ അനുമതി ആവശ്യപ്പെടുകയായിരുന്നു. അവധി അനുവദിച്ച പോളിറ്റ് ബ്യൂറോ പകരം ചുമതല ആരെ ഏൽപ്പിക്കുമെന്ന് ചോദിച്ചപ്പോൾ കോടിയേരി തന്നെയാണ് വിജയരാഘവന്റെ പേര് നിർദ്ദേശിച്ചത്. ഇത് പാർട്ടി കേന്ദ്ര - സംസ്ഥാന നേതൃത്വങ്ങൾ അംഗീകരിക്കുകയായിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.