Sabarimala Airport ശബരിമല വിമാനത്താവളം: സർക്കാർ ഭൂമി ഏറ്റെടുക്കാൻ ബിലീവേഴ്സ് ചർച്ചിന് പണം നൽകുന്നത് അഴിമതി: കെ. സുരേന്ദ്രൻ

ചെറുവള്ളി എസ്റ്റേറ്റിൽ ബിലീവേഴ്സ് ചർച്ചിന് അവകാശമില്ല. പണം നൽകി ഭൂമി വാങ്ങുന്നതിലൂടെ ഇവർക്ക് ഉടമസ്ഥാവകാശം സ്ഥാപിച്ച് കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 20, 2020, 5:38 PM IST
Sabarimala Airport ശബരിമല വിമാനത്താവളം: സർക്കാർ ഭൂമി ഏറ്റെടുക്കാൻ ബിലീവേഴ്സ് ചർച്ചിന് പണം നൽകുന്നത് അഴിമതി: കെ. സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
  • Share this:
കോഴിക്കോട്: ശബരിമല വിമാനതാവളത്തിനു വേണ്ടി ബിലീവേഴ്സ് ചർച്ചിന് പണം നൽകി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബി.ജെ.പി. വിമാനത്താവളത്തിനു വേണ്ടി സർക്കാർ ഭൂമി വില കൊടുത്ത് വാങ്ങുന്നതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.

ചെറുവള്ളി എസ്റ്റേറ്റിൽ  ബിലീവേഴ്സ് ചർച്ചിന് അവകാശമില്ല. പണം നൽകി ഭൂമി വാങ്ങുന്നതിലൂടെ ഇവർക്ക് ഉടമസ്ഥാവകാശം സ്ഥാപിച്ച് കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച്  മുഖ്യമന്ത്രിയും, ബീലിവേഴ്സ് ചർച്ചുമായി ധാരണയായിട്ടുണ്ടെന്നും ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.

TRENDING:'സ്‌ത്രീകളോട്‌ പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന്‍ നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]
ഭൂമി വില കൊടുത്ത് വാങ്ങുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡിൻ്റെ മറവിൽ ആഴിമതിക്കുള്ള നീക്കമാണ് സർക്കാർ നടക്കുന്നത്. കോടതിയിൽ പണം കെട്ടി വയ്ക്കേണ്ട സാഹചര്യം സർക്കാരിനില്ല. സി.പി.ഐ ഈ വിഷയത്തിൽ അഭിപ്രായം പറയണം. കോൺഗ്രസും ബിലീവേഴ്സ് ചർച്ചിനൊപ്പമാണ്. ഇക്കാര്യത്തിൽ മുല്ലപ്പള്ളിയുടെയും, ചെന്നിത്തലയുടെയും, ഉമ്മൻ ചാണ്ടിയുടെയും നിലപാട് അറിയാൻ താൽപ്പര്യമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
First published: June 20, 2020, 5:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading