നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എംഎല്‍എമാരുടെ പരിരക്ഷ സ്പീക്കറുടെ ജീവനക്കാര്‍ക്ക് നൽകുന്നത് നിയമവിരുദ്ധം'; നിയമസഭാ സെക്രട്ടറിക്കെതിരെ കെ സി ജോസഫ്

  'എംഎല്‍എമാരുടെ പരിരക്ഷ സ്പീക്കറുടെ ജീവനക്കാര്‍ക്ക് നൽകുന്നത് നിയമവിരുദ്ധം'; നിയമസഭാ സെക്രട്ടറിക്കെതിരെ കെ സി ജോസഫ്

  ''നിയമസഭാംഗങ്ങള്‍ക്ക് പരിരക്ഷ നൽകുന്ന ചട്ടം 165 വളച്ചൊടിച്ചാണ് ജീവനക്കാരനെ സംരക്ഷിക്കാന്‍ നോക്കുന്നത്. നിയമസഭയുടെ പരിധിയിലുള്ളവര്‍ക്കെതിരേ സിവിലോ, ക്രിമിനലോ ആയ നിയമനടപടികള്‍ സ്വീകരിക്കണമെങ്കില്‍ സ്പീക്കറുടെ അനുവാദം വാങ്ങിയിരിക്കണം എന്നാണ് ചട്ടം. നിയമസഭാംഗങ്ങള്‍ക്ക് മാത്രമുള്ളതാണ് ഇതിന്റെ പരിരക്ഷ.''

  kc joseph

  kc joseph

  • Share this:
   തിരുവനന്തപുരം: നിയമസഭാംഗങ്ങള്‍ക്ക് നൽകുന്ന നിയമപരിരക്ഷ സ്പീക്കറുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് നൽകികൊണ്ട് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ. അയ്യപ്പന് സംരക്ഷണം ഒരുക്കുന്ന നിയമസഭാ സെക്രട്ടറിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കെ. സി ജോസഫ് എംഎല്‍എ. നിയമസഭാംഗങ്ങള്‍ക്ക് പരിരക്ഷ നൽകുന്ന ചട്ടം 165 വളച്ചൊടിച്ചാണ് ജീവനക്കാരനെ സംരക്ഷിക്കാന്‍ നോക്കുന്നത്. നിയമസഭയുടെ പരിധിയിലുള്ളവര്‍ക്കെതിരേ സിവിലോ, ക്രിമിനലോ ആയ നിയമനടപടികള്‍ സ്വീകരിക്കണമെങ്കില്‍ സ്പീക്കറുടെ അനുവാദം വാങ്ങിയിരിക്കണം എന്നാണ് ചട്ടം. നിയമസഭാംഗങ്ങള്‍ക്ക് മാത്രമുള്ളതാണ് ഇതിന്റെ പരിരക്ഷ. ഇത് സ്പീക്കറുടെ സ്റ്റാഫിനും കൂടി ബാധകമാക്കുകയാണ് ജുഡീഷ്യല്‍ ഓഫീസര്‍ കൂടിയായ നിയമസഭാ സെക്രട്ടറി ചെയ്തതെന്നും കെ സി ജോസഫ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

   Also Read-സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്; ഇത്തവണ വീട്ടുവിലാസത്തില്‍ 

   രണ്ടു തവണ കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നൽകിയിട്ടും ഹാജരായില്ല. മൂന്നാം തവണ നോട്ടീസ് നൽകിയപ്പോഴാണ് നിയമസഭാ സെക്രട്ടറി തികച്ചും തെറ്റായ ഈ നിലപാട് സ്വീകരിച്ചത്. നേരത്തെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴും പല തവണ ഒഴിഞ്ഞുമാറിയിരുന്നു. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സംശയം ഉണ്ടാകുകയാണ് ചെയ്യുന്നത്. സ്പീക്കറും അദ്ദേഹത്തിന്റെ ഓഫീസും ഇപ്പോള്‍ സംശയനിഴലിലാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സ്പീക്കറുടെ ഓഫീസും സംശയനിഴലിലാകുന്നതെന്ന് കെസി ജോസഫ് ചൂണ്ടിക്കാട്ടി.

   Also Read- 'ആസനത്തിൽ ആല് മുളച്ചാലും പിണറായിക്ക് തണലെന്ന നിലപാട്; കെ സുധാകരൻ

   ഇതിനിടെ, ഡോളാർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. അയ്യപ്പന്റെ വീട്ടിലെ മേൽവിലാസത്തിലേക്കാണ് പുതിയ നോട്ടിസ് നൽകിയിരിക്കുന്നത്. നേരത്തെ ഒന്നിലധികം തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത് നിയമസഭയിലെ ഓഫീസ് വിലാസത്തിലായിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇത് മൂന്നാംതവണയാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. ആദ്യം നോട്ടിസ് കിട്ടിയിട്ടില്ലെന്നും പിന്നീട് നിയമസഭ ചേരുന്നതിനാൽ തിരക്കുണ്ടെന്നും ചൂണ്ടിക്കാട്ടി അയ്യപ്പൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. അയ്യപ്പന് നിയമപരിരക്ഷയുണ്ടെന്നും ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്നും നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തുനല്‍കി. ഇതോടെയാണ് അയ്യപ്പന്റെ വീട്ടുവിലാസത്തിൽ കസ്റ്റംസ് നോട്ടിസ് അയച്ചത്.
   Published by:Rajesh V
   First published:
   )}