നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാർഥികളുടെ വീടുകളിൽ നേരിട്ട് എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്; അപ്രായോഗികമെന്ന് അധ്യാപക സംഘടന

  മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാർഥികളുടെ വീടുകളിൽ നേരിട്ട് എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്; അപ്രായോഗികമെന്ന് അധ്യാപക സംഘടന

  മുഖ്യമന്ത്രിയുടെ സന്ദേശം ജൂൺ ഒന്നിനു മുൻപായി എല്ലാ വീടുകളിലും നേരിട്ടെത്തിക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ അധ്യാപകരേട് ആവശ്യപ്പെട്ടിരിക്കുന്നത്.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • Share this:
   തിരുവനന്തപുരം: ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം വീടുകളിൽ നേരിട്ടെത്തിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനം. സർക്കാർ നിർദ്ദേശം അപ്രായോഗികമെന്നാണ് കെ.പി.എസ്.ടി.എ നേതാക്കൾ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം ജൂൺ ഒന്നിനു മുൻപായി എല്ലാ വീടുകളിലും നേരിട്ടെത്തിക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ അധ്യാപകരേട് ആവശ്യപ്പെട്ടിരിക്കുന്നത്.

   കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ലോക്ഡൗണും ചില ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ സ്കൂൾ അഡ്മിഷനും പ്രവേശനോത്സവവും ഉൾപ്പടെയുള്ള കാര്യങ്ങള്‍ ഓൺലൈനായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം കെബിപിഎസ് വഴി ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിച്ച് അധ്യാപകർ മുഖേന ഓരോ കുട്ടിയുടെ വീട്ടിലും നേരിട്ടെത്തിക്കാൻ തീരുമാനിച്ചത് കാലഘട്ടത്തിന് യോജിച്ചതല്ലെന്ന് കെ.എസ്.ടി.എ ചൂണ്ടിക്കാട്ടുന്നു.

   Also Read ആംബുലന്‍സ് വാടകയെച്ചൊല്ലി തർക്കം; കോവിഡ് രോഗിയുടെ മൃതദേഹം വഴിയരുകിൽ ഉപേക്ഷിച്ചു

   ഓൺലൈനായിതന്നെ സന്ദേശം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ, തീരുമാനം അയുക്തികമാണെന്ന് കെപിഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്യുഐപിയിലുള്ള അധ്യാപക സംഘടനകളോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തത്. പ്രവേശനോത്സവം സംബന്ധിച്ച തയാറെടുപ്പുകൾക്ക് ഞായറും തിങ്കളും മാത്രമേയുള്ളൂ.

   അതിനിടയിൽ അധ്യാപകർ വഴിയുള്ള നോട്ടിസ് വിതരണം അസാധ്യമാണ്. അതിനാൽ ഇക്കാര്യത്തിൽ അധ്യാപകരെ നിർബന്ധിക്കുന്ന നിലപാടുകൾ വിദ്യാഭ്യാസ ഓഫിസർമാരുടെ പക്കൽ നിന്നുണ്ടാകരുതെന്നും വീടുകളിൽ നോട്ടിസെത്തിക്കുന്നതിൽനിന്നും അധ്യാപകരെ ഒഴിവാക്കണമെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീനും ജനറൽ സെക്രട്ടറി സി.പ്രദീപും ആവശ്യപ്പെട്ടു.

   Also Read ലക്ഷദ്വീപ് സന്ദർശിക്കാൻ യു.ഡി.എഫ് എം.പിമാരുടെ പ്രതിനിധി സംഘം; അനുമതി തേടി കത്ത് നൽകിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍

   മുഖ്യമന്ത്രിയുടെ സന്ദേശം വീടുകളിൽ എത്തിക്കണമന്നതു സംബന്ധിച്ച നിർദ്ദേശം എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഡപ്യുട്ടി ഡയറക്ടര്‍മാര്‍ എഇഒമാര്‍ വഴി സ്‌കൂളുകള്‍ക്ക് നൽകിയിട്ടുണ്ട്. സ്‌കൂളുകളില്‍ ലഭിക്കുന്ന സന്ദേശം പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, വാര്‍ഡംഗങ്ങള്‍, അധ്യാപകര്‍, യുവജന സംഘടനകള്‍, ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ എന്നിവയുടെ സഹായത്തോടെ കുട്ടികളുടെ വീടുകളില്‍ എത്തിക്കാന്‍ പ്രഥമാധ്യാപകര്‍ ശ്രദ്ധിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

   മുഖ്യമന്ത്രിയുടെ സന്ദേശം തിങ്കളാഴ്ചയ്ക്കകം വിദ്യാര്‍ഥികളുടെ കയ്യില്‍ എത്തിയെന്ന് ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവും കൂട്ടത്തിലുണ്ട്. എല്ലാ പ്രഥമാധ്യാപകരും എഇഒയില്‍നിന്ന് ഇന്നുതന്നെ സന്ദേശം ഏറ്റുവാങ്ങണമെന്നാണ് നിർദ്ദേശം.

   80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം; കെ സുരേന്ദ്രന്‍

   തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണത്തിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വിഷത്തില്‍ സര്‍ക്കാരും ഇടതുമുന്നണിയും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

   ''ഹൈക്കോടതി വിധിയില്‍ ഇടതുമുന്നണിയില്‍ രണ്ട് ഘടകകക്ഷികള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ത്തുന്നത്. ഒരു ഘടകകക്ഷി വിധി സ്വാഗതാര്‍ഹമെന്ന് പറയുമ്പോള്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്നാണ് മറ്റൊരു കക്ഷി അഭിപ്രായപ്പെടുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായമറിയാനും ജനങ്ങള്‍ക്ക് അറിയാന്‍ താത്പര്യമുണ്ട്' കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

   അതേസമയം ഹൈക്കോടതി വിധിക്കെതിരെ മുസ്ലീംലീഗ് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞത് യുഡിഎഫ് അംഗീകരിക്കുന്നുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.

   അതേസമയം ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെടുമ്പോള്‍, വിധിയെ സ്വാഗതം ചെയ്യുകയും അപ്പീലിന് പോകേണ്ടതില്ലെന്നുമുള്ള നിലപാടാണ് സിറോ മലബാര്‍ സഭയ്ക്ക്. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ വെട്ടിലായി. ഈ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്ന നിലപാടാണ് സര്‍ക്കാരിന്. ഹൈക്കോടതി വിധി പഠിച്ചശേഷം നിയമവകുപ്പ് ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. അതനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍ നടപടി.

   Published by:Aneesh Anirudhan
   First published:
   )}