Lok Sabha Election Result 2019: ആത്മവിശ്വാസത്തോടെ ശശി തരൂർ, നിർത്താതെ ട്വീറ്റുകൾ

It is raining tweets in Shashi Tharoor's Twitter handle | ട്വിറ്ററിലെ താരമായ ശശി തരൂരിന്റെ അക്കൗണ്ടിൽ ട്വീറ്റ് പെരുമഴയാണ് ദൃശ്യമാവുന്നത്

news18india
Updated: May 23, 2019, 1:02 PM IST
Lok Sabha Election Result 2019: ആത്മവിശ്വാസത്തോടെ ശശി തരൂർ, നിർത്താതെ ട്വീറ്റുകൾ
ശശി തരൂർ
  • Share this:
തന്റെ മുന്നേറ്റത്തിൽ അമിതാഹ്ളാദം പ്രകടിപ്പിക്കാതെയായിരുന്നു തിരുവനന്തപുരത്തെ യു.ഡി.എഫ്. സ്ഥാനാർഥി ശശി തരൂർ ആദ്യം മുതൽ തന്നെ. കേവലം നാല് ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് തരൂരിന്റെ മുന്നേറ്റം. ആദ്യം ലീഡ് ചെയ്ത ബി.ജെ.പി. സ്ഥാനാർഥി കുമ്മനം രാജശേഖരനെക്കാളും 15,000 ത്തിനുമേൽ വോട്ടുകൾക്ക് മുന്നിലാണ് തരൂർ. പക്ഷെ മറ്റു സ്ഥാനാർഥികളിൽ നിന്നും വ്യത്യസ്തനാവുകയാണ് തരൂർ. ട്വിറ്ററിലെ താരമായ ശശി തരൂരിന്റെ അക്കൗണ്ടിൽ ട്വീറ്റ് പെരുമഴയാണ് ദൃശ്യമാവുന്നത്.



ലീഡിൽ സ്ഥിരത നിലനിർത്താൻ കഴിഞ്ഞു എന്നതിലെ സന്തോഷവും ആത്മവിശ്വാസവും ട്വീറ്റുകളിൽ പ്രകടം. 50.1 ശതമാനത്തിനു മുകളിൽ കൗണ്ടിംഗ് കടന്നപ്പോൾ ലഭിച്ച 21,411 വോട്ടുകളുടെ ലീഡാണ് ഏറ്റവും പുതിയ ട്വീറ്റ്. #TharoorForTvm എന്ന ഹാഷ്ടാഗോടു കൂടിയാണ് ഈ ട്വീറ്റ് അവസാനിക്കുന്നത്. കഴിഞ്ഞ 10 വർഷങ്ങളായി തരൂർ നിലനിർത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ വർഷം ബി.ജെ.പി.യുടെ ഓ. രാജഗോപാലിനേക്കാൾ 16,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തരൂർ രണ്ടാം വട്ടവും തിരുവനന്തപുരത്തിന്റെ എം.പി.യായി മാറി.



രാവിലെ അമ്മ ലില്ലി തരൂരിനൊപ്പം വീട്ടിലെ പൂജാ മുറിയിൽ പ്രാർത്ഥിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തായിരുന്നു തുടക്കം. ശേഷം ലീഡ് കൂടുന്നതിന് ആനുപാതികമായി ട്വീറ്റുകളുടെ എണ്ണവും വർദ്ധിച്ചു.
First published: May 23, 2019, 1:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading