• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഗണേഷിന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത് സഹോദരിയുടെ പരാതിയെന്ന് റിപ്പോർട്ട്; രാഷ്ട്രീയ കാരണമെന്ന് ഗണേഷ്

ഗണേഷിന് മന്ത്രിസ്ഥാനം നഷ്ടമാക്കിയത് സഹോദരിയുടെ പരാതിയെന്ന് റിപ്പോർട്ട്; രാഷ്ട്രീയ കാരണമെന്ന് ഗണേഷ്

കോടിയേരിയെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെയും ഉഷ മോഹൻദാസ് നേരിട്ട് കണ്ട് പരാതി ഉന്നയിച്ചെന്നും റിപ്പോർട്ടിലുണ്ട്.

കെ.ബി ഗണേഷ് കുമാർ

കെ.ബി ഗണേഷ് കുമാർ

 • Last Updated :
 • Share this:
  തിരുവനന്തപുരം:  കേരള കോൺഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിന് ആദ്യ ടേമിൽ മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് റിപ്പോർട്ട്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ നിന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. അന്തരിച്ച പിതാവ് ബാലകൃഷ്ണ പിള്ളയുടെ ഒസ്യത്തുമായി ബന്ധപ്പെട്ട്‌ ഗണേഷിന്റെ സഹോദരി  ഉഷ മോഹന്‍ദാസ് ആണ് പരാതി ഉന്നയിച്ചതെന്നും 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു.

  ബാലകൃഷ്ണപിള്ളയുടെ വില്‍പത്രത്തില്‍ ഉഷയ്ക്ക് സ്വത്ത് നൽകുന്നതിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഉഷ ആരോപിക്കുന്നത്.  വില്‍പ്പത്രത്തില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ഇക്കാര്യം കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് ഉഷ മോഹന്‍ ദാസ് പരാതിപ്പെടുകയും ചെയ്തു.

  Also Read പിണറായി വിജയനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി; പരാതിക്കാരൻ മുൻ എംപി  കോടിയേരിയെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനെയും ഉഷ മോഹൻദാസ്  നേരിട്ട് കണ്ട് പരാതി ഉന്നയിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഗണേഷ് കുമാറിന്റെ പേര് മാത്രം വില്‍പ്പത്രത്തില്‍ കണ്ടതാണ് ഉഷയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ക്ക് സംശയത്തിന് കാരണം. മെയ് 15നാണ് ഇവര്‍ കോടിയേരിയെ കണ്ടത്.

  ഇതേതുടര്‍ന്ന് കുടുംബസ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയാണ് ആദ്യ ടേം മന്ത്രിസ്ഥാനത്തുനിന്ന് നിന്ന് ഗണേഷ് കുമാറിനെ ഒഴിവാക്കിയതെന്നാണ് വിവരം. വിഷയത്തില്‍ ഒത്തുതീര്‍പ്പ് തീരുമാനം ഉണ്ടാകുന്നതിന് മുമ്പ് മന്ത്രിയാക്കിയാല്‍ ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉള്‍പ്പെടുമെന്ന് കണ്ടാണ് തീരുമാനം.

  അതേസമയം കേരളകോൺഗ്രസ് (ബി)യ്ക്ക് മന്ത്രി സ്ഥാനം രണ്ടാം ടേണിലായത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് കെ.ബി.ഗണേഷ് കുമാർ പ്രതികരിച്ചു. മറ്റ് പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഇടതു മുന്നണിയിൽ പാർട്ടി പൂർണ തൃപ്തമാണെന്നും ഗണേഷ് കൂട്ടിച്ചേർത്തു.

  2011 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും ഗണേഷ്‌കുമാറിന് രാജി വയ്ക്കേണ്ടി വന്നതും കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു.

  സത്യപ്രതിജ്ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശിക്കണം; കോടതി സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പരാതി

  തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിനിടെ നടത്തുന്ന രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. അനിൽ തോമസ് എന്ന അഭിഭാഷകനും ഡെമോക്രറ്റിക് പാർട്ടി സംസ്ഥാന പ്രസിഡണ്ട്‌ ജോർജ് സെബാസ്റ്റ്യനുമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സീനിയര്‍ ജഡ്ജിക്കും പരാതി നൽകിയത്. കോവിഡ് സാഹചര്യത്തില്‍ 700 ൽ കൂടുതൽ പേരെ വരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്താന്‍ നീക്കമെന്നാണ് പരാതിയിൽ  ആരോപിക്കുന്നത്.

  കോവിഡ് സാഹചര്യം കണക്കലെടുത്ത് സത്യപ്രത്യജ്ഞ രാജ്ഭവനിൽ നടത്താൻ നിർദ്ദേശം നൽകണമെന്നും കോടതി സ്വമേധയാ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരത്ത് ചടങ്ങ് നടത്തുന്നത് നിയമലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


  Also Read '500 പേര്‍ അത്ര കൂടുതല്‍ അല്ലെന്ന് കരുതരുത്; വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാകണം': നടി പാർവതി
  ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാ പ്രതിയാക്കി തലസ്ഥാന നഗരത്തിലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ . മുൻ എം പിയും മുൻ കേന്ദ്രമന്ത്രിയും കേരള കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് ചെയർമാനുമായ പി സി തോമസും പരാതി നൽകി. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത് മെയ് പതിനേഴാം തിയതി പകൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഒരു യോഗവുമായി ബന്ധപ്പെട്ട് എല്ലാ നിയമങ്ങളും ചട്ടങ്ങളും പ്രോട്ടോക്കോളും ലംഘിച്ചുവെന്നാണ് പരാതി.


  Published by:Aneesh Anirudhan
  First published: