തിരുവനന്തപുരം: ഓഫീസുകളിലും സർക്കാർ യോഗങ്ങളിലും ഡിസ്പോസിബിൾ കപ്പുകളും പാത്രങ്ങളും ഉപയോഗിക്കരുതെന്ന് വീണ്ടും കർശന നിർദേശം പുറപ്പെടുവിച്ചു സംസ്ഥാന സർക്കാർ. ഹരിതചട്ടം പാലിക്കണമെന്ന ഉത്തരവ് ജീവനക്കാർ തന്നെ ലംഘിക്കുന്നതാണ് ഇത്തരത്തിലുളള നീക്കത്തിനു കാരണം.
സർക്കാർ വിളിക്കുന്ന യോഗങ്ങളിലും പരിപാടികളിലും നിരോധിത ഡിസ്പോസിബിൾ ഉത്പന്നങ്ങളായ പേപ്പർ കപ്പ്, പ്ലേറ്റ്, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള കപ്പ്, പ്ലേറ്റ്, തെർമോക്കോൾ/സ്റ്റെറോഫോം കപ്പുകൾ, പ്ലേറ്റുകൾ എന്നിവ ഭക്ഷണ-പാനീയ വിതരണത്തിന് ഉപയോഗിക്കരുത്. പകരം കഴുകി ഉപയോഗിക്കാവുന്ന സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മതി എന്നാണ് നിർദേശം.
നിരോധിത ഡിസ്പോസിബിൾ ഉത്പന്നങ്ങളായ ഭക്ഷണ, പാനീയ വിതരണം സർക്കാർ പരിപാടികളിൽ ഉൾപ്പെടെ വിലക്കി 2017 ഒക്ടോബറിലും 2018 സെപ്റ്റംബ റിലും ഇറക്കിയ സർക്കാർ ഉത്തര വുകൾ പാലിക്കുന്നില്ലെന്നു കണ്ടാണു പുതിയ സർക്കുലർ. കോവിഡ് ഭീഷണി ഒഴിയുന്ന സാ ഹചര്യത്തിൽ സർക്കാർ സ്ഥാപ നങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നുവെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി.
Also read- ഇനി ബിജെപി മുഷ്ടി ചുരുട്ടില്ല; കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങൾ ഉപയോഗിക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശം
സർക്കാർ ഓഫീസുകളിലും മന്ത്രിമാർ, എംപിമാർ, എംഎൽഎ മാർ എന്നിവർ പങ്കെടുക്കുന്ന പൊതുപരിപാടികൾ, സമ്മേളനങ്ങൾ, യോഗങ്ങൾ എന്നിവയിലും സർക്കാർ സംഘടിപ്പിക്കുന്ന പൊ തുപരിപാടികളിലും ഗ്രീൻ പ്രോ ട്ടോക്കോൾ ബാധകമാക്കിയുള്ള താണ് മുൻ ഉത്തരവുകൾ, ഫ്ലെക്സ്, പ്ലാസ്റ്റിക്കിലും തെർമോക്കോളിലും ഉള്ള അലങ്കാരങ്ങൾ തുടങ്ങിയവ ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും അന്നു നിർദേശിച്ചിരുന്നു. എന്നാൽ ഇതു ലംഘിച്ച് ഉപയോഗം തുടരുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.