• HOME
 • »
 • NEWS
 • »
 • kerala
 • »
 • IT IS SUSPECTED THAT A SAND DEPOSIT HAS FORMED UNDER THE SEA NEAR KOCHI

കൊച്ചിയിൽ മറ്റൊരു കുമ്പളങ്ങിയോ? ശാസ്ത്രലോകം ഗവേഷണത്തിനായി കടലിലേക്ക്

kochi

kochi

 • Last Updated :
 • Share this:
  കൊച്ചിക്ക്‌ സമീപം കടലിനടിയിൽ മണൽത്തിട്ട രൂപപ്പെട്ടതായി സംശയം. കൊച്ചിയിൽ നിന്ന് ഏഴു കിലോമീറ്റർ അകലെ കടലിൽ കപ്പൽച്ചാലിന്‌ സമീപത്തായി പുതിയ മണൽത്തിട്ട രൂപപ്പെട്ടെന്നാണ് കണ്ടെത്തൽ. അഴിമുഖത്തിന്‌ സമീപം കൂറ്റൻ മണൽത്തിട്ടയുള്ളതായി മത്സ്യത്തൊഴിലാളികളും പറയുന്നു.

  കഴിഞ്ഞ നാല് വർഷമായി ഈ മണൽത്തിട്ട കടലിൽ കാണപ്പെടുന്നതായാണ് പറയുന്നത്. എട്ടു കിലോമീറ്റർ നീളവും, മൂന്നര കിലോമീറ്റർ വീതിയും ഉണ്ടെന്നാണ് വിലയിരുത്തൽ. കടലിനടിയിൽ ആയതിനാൽ പുറമേ നിന്ന് നോക്കിയാൽ കാണാൻ സാധിക്കില്ല. എന്നാൽ ഗൂഗിൾ എർത്തിൽ 'ദ്വീപിന്റെ' ദൃശ്യങ്ങൾ കൃത്യമായി കാണുന്നുണ്ട്.

  കടലിൽ രൂപപ്പെട്ട മണൽത്തിട്ടയെക്കുറിച്ച് പഠനം നടത്തുമെന്ന് ഫിഷറീസ്-സമുദ്ര പഠന സർവകലാശാലാ (കുഫോസ്) അധികൃതർ അറിയിച്ചു. എന്നാൽ മണൽത്തിട്ട രൂപപ്പെട്ടിട്ടില്ലെന്നാണ് കൊച്ചി തുറമുഖാധികൃതർ പറയുന്നത്. ഇതിനുമുമ്പ് 2014 ലും ഇതുപോലെ ചിലത് ഗൂഗിൾ എർത്ത് ദൃശ്യങ്ങളിൽ കണ്ടിരുന്നെങ്കിലും പിന്നീട് അവ അപ്രത്യക്ഷമായി.

  കപ്പൽ ചാലിനോട് ചേർന്ന് മണൽത്തിട്ട രൂപപ്പെടാൻ സാധ്യതയില്ലെന്നും ചെളിയുള്ള സ്ഥലത്ത് മണൽത്തിട്ട സാധാരണ കാണാറില്ലെന്നുമാണ് കൊച്ചി തുറമുഖാധികൃതർ പറയുന്നത്. കടൽവെള്ളത്തിന്റെ നിറംമാറ്റം മൂലം ഉപഗ്രഹചിത്രങ്ങളിൽ ഇങ്ങനെ കാണുന്നതാകാമെന്നും അധികൃതർ പറയുന്നു.

  You may also like:മരണക്കുരുക്കിൽ നിന്നും മോചിതനായി ബെക്സ് നാട്ടിലെത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് ബന്ധുക്കള്‍

  അതേസമയം, ചെല്ലാനത്തെ കടലേറ്റത്തിന് ഇത്തരം മണൽത്തിട്ടകൾ കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് കുഫോസ്. കടലേറ്റത്തിന് പരിഹാരം കാണുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല ഇപ്പോൾ കുഫോസിനാണ്. ഇവിടെ മണൽ അടിഞ്ഞിട്ടുണ്ടെങ്കിൽ അത് ചെല്ലാനത്ത് കടലിനെ പ്രതിരോധിക്കുന്നതിനായി ഉപയോഗപ്പെടുത്താൻ കഴിയും.

  തീരത്ത് മണൽ ഇല്ലാത്തതാണ് ചെല്ലാനം നേരിടുന്ന പ്രധാന പ്രശ്നം. ഇതൊക്കെയാണ് കുഫോസ് പരിശോധിക്കുക. മണൽതിട്ടയുടെ കാലപ്പഴക്കം, ചെളിയാണോ, മണലാണോ എന്നീ കാര്യങ്ങളെല്ലാം പഠിക്കേണ്ടതുണ്ട്.

  എട്ടു കിലോമീറ്റർ നീളവും, മൂന്നര കിലോമീറ്റർ വീതിയുമുള്ള മണൽതിട്ട അഞ്ചു കിലോമീറ്റർ നീളം മാത്രമുള്ള കുമ്പളങ്ങിയേക്കാൾ വലുതാണ് എന്നതും ശ്രദ്ധേയമാണ്.

  'ലക്ഷദ്വീപിൽ ബയോവെപ്പൺ' ഐഷ സുൽത്താനയ്ക്ക് എതിരെ യുവമോർച്ചയുടെ രാജ്യദ്രോഹ പരാതി

  ലക്ഷദ്വീപ് സ്വദേശിയും സിനിമ പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്ക് എതിരെ യുവമോർച്ചയുടെ രാജ്യദ്രോഹ പരാതി. കഴിഞ്ഞദിവസം കേരളത്തിലെ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത ഐഷ സുൽത്താന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശം ആണ് പരാതിക്ക് ആധാരം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പൺ) എന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഐഷ സുൽത്താനയ്ക്ക് എതിരെ പരാതി.

  ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഐഷ സുൽത്താന വ്യക്തമാക്കുന്നു. അതിന് കാരണം ഒരു വർഷത്തോളമായി പൂജ്യം കോവിഡ് ആയ ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലും ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചതെന്നും ഐഷ സുൽത്താന പറയുന്നു.

  ആശുപത്രി സൗകര്യങ്ങൾ ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം മെഡിക്കൽ ഡയറക്ടർ പ്രഫുൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫുൽ പട്ടേലിനെ താൻ ബയോവെപ്പൻ ആയി താരതമ്യം ചെയ്തെന്നും അല്ലാതെ രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ലെന്നും ഐഷ സുൽത്താന തന്റെ കുറിപ്പിൽ പറയുന്നു.
  Published by:Naseeba TC
  First published:
  )}