• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെ എം മാണി അഴിമതിക്കാരനെന്നു സുപ്രീം കോടതിയിലും എല്‍ഡിഎഫ് ആവര്‍ത്തിച്ചത് അപലപനീയവും ദു:ഖകരവും'; പി കെ കുഞ്ഞാലിക്കുട്ടി

'കെ എം മാണി അഴിമതിക്കാരനെന്നു സുപ്രീം കോടതിയിലും എല്‍ഡിഎഫ് ആവര്‍ത്തിച്ചത് അപലപനീയവും ദു:ഖകരവും'; പി കെ കുഞ്ഞാലിക്കുട്ടി

നിലവിലെ വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവരെ രക്ഷപ്പെടുത്താനും പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യം

pk_kunjalikkutti

pk_kunjalikkutti

  • Share this:
    മലപ്പുറം: നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കണമെന്ന കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതി നടത്തിയ പരാമർശങ്ങൾ സംസ്ഥാനസര്‍ ക്കാരിൻ്റെ മുഖത്തേറ്റ അടി ആണെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി.കെ എം മാണിയെ അഴിമതിക്കാരനെന്നു സുപ്രീം കോടതിയിലും എൽ ഡി എഫ്‌ ആവർത്തിച്ചത്‌ അങ്ങേയറ്റം അപലപനീയവും ദു:ഖകരവുമാണ്‌ എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

    കേരള നിയമ സഭയുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ അക്രമ സംഭവങ്ങൾക്കു നേതൃത്വം നൽകിയവർ തന്നെ കേസ്പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചത്‌‌ സംസ്ഥാനത്തിന്റെ പ്രബുദ്ധ പാരമ്പര്യത്തിനു  അപമാനകരമാണെന്ന് മുസ്ലിം ലീഗ്‌ അസംബ്ലി പാർട്ടി ലീഡർ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Also Read-കെ എം മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍; കടുത്ത പ്രതിഷേധം അറിയിച്ച് കേരള കോണ്‍ഗ്രസ്(എം)

    സംസ്ഥാനം ഉറ്റു നോക്കുന്ന ഒരു ബജറ്റ് അവതരണത്തിനു ധനകാര്യ മന്ത്രി വരുമ്പോൾ ഇടതുപക്ഷം സഭയിൽ അരങ്ങേറ്റിയ അപമാനകരമായ രംഗങ്ങൾ കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്നു മാഞ്ഞുപോകില്ല. കേരളത്തിനു ഏറ്റവും കൂടുതൽ ബജറ്റുകൾ സമ്മാനിച്ച പ്രഗത്ഭനായ ധനമന്ത്രി കെ എം മാണിയെ  അഴിമതിക്കാരനെന്നു സുപ്രീം കോടതിയിലും എൽ ഡി എഫ്‌ ആവർത്തിച്ചത്‌ അങ്ങേയറ്റം അപലപനീയവും ദു:ഖകരവുമാണ്‌.  അന്നത്തെ പ്രതിപക്ഷത്തിനും സി.പി.എമ്മിനും ഏറ്റ കനത്ത തിരിച്ചടിയാണ് നിയമസഭാകയ്യാങ്കളിക്കേസ് റദ്ദാക്കണമെന്ന ഈ സര്‍ക്കാരിന്റെ ആവശ്യത്തിനെതിരെ സുപ്രീംകോടതി ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍.

    ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് എന്തുപരിരക്ഷയാണ് നല്‍കേണ്ടതെന്ന കോടതിയുടെ പരാമര്‍ശം ഇടതു സര്‍ക്കാരിനേറ്റ മുഖത്തടിയാണ്. ബജറ്റവതരണത്തെ തടസ്സപ്പെടുത്തിയതും അതേതുടര്‍ന്ന് സഭയിലെ വിലപ്പെട്ട വസ്തുക്കള്‍ തല്ലിത്തകര്‍ത്തതും ജനാധിപത്യത്തിനേറ്റ തീരാകളങ്കമായിരിക്കെ കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നീതിക്ക് നിരക്കുന്നതല്ല. നിലവിലെ വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവരെ രക്ഷപ്പെടുത്താനും പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനുമാണ് കേസ് റദ്ദാക്കണമെന്ന ആവശ്യം. എം.എല്‍.എമാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന കോടതിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്‌.

    Also Read-ആത്മാഭിമാനം ഉണ്ടെങ്കില്‍ ജോസ് കെ മാണി ഇടതുമുന്നണിക്ക് നല്‍കിയ പിന്തുണ പിന്‍വലിക്കണം; വെല്ലുവിളിച്ച് പിസി ജോര്‍ജ്

    കേസില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. എങ്കില്‍ മാത്രമേ രാജ്യത്ത് തുല്യനീതി പുലരുന്നുവെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകൂ. ഹൈക്കോടതിവിധിക്കെതിരെയാണ് ജനങ്ങളുടെ പണമെടുത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയിരിക്കുന്നത്. ഇതിന് രാജ്യത്തിന്റെ നിയമവ്യവസ്ഥയും ജനങ്ങളും മാപ്പുനല്‍കില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    Also Read-നിയമസഭ കൈയാങ്കളി കേസ്: മുൻമന്ത്രി കെ എം മാണി അഴിമതിക്കാരനെന്ന് സർക്കാർ സുപ്രീംകോടതിയിൽ

    കെ എം മാണിയും പികെ കുഞ്ഞാലിക്കുട്ടിയും തമ്മിൽ ഉള്ള ആത്മ ബന്ധം രാഷ്ട്രീയ കേരളത്തിലെ മികച്ച സൗഹൃദങ്ങളിൽ ഒന്നായിരുന്നു. യുഡിഎഫ് വിട്ട കെ.എം. മാണിയെ തിരിച്ച് കൊണ്ടുവരുന്നതിൽ മധ്യസ്ഥ നീക്കങ്ങൾ നടത്തിയത് പികെ കുഞ്ഞാലിക്കുട്ടി ആയിരുന്നു. മാണിയുടെ നിര്യാണശേഷം  ജോസ് കെ മാണിയെ യുഡിഎഫിൽ നില നിർത്താൻ ഏറ്റവും അധികം പരിശ്രമിച്ചതും മുസ്ലിം ലീഗും പ്രത്യേകിച്ച് പികെ കുഞ്ഞാലിക്കുട്ടിയുമാണ്. അത് കൊണ്ട് തന്നെ കെ.എം.  മാണി അഴിമതിക്കാരൻ ആണെന്ന് ഇടത് സർക്കാർ  കോടതിയിൽ പറയുമ്പോൾ , പ്രത്യേകിച്ച് ജോസ് കെ മാണി ഇടത് പക്ഷത്തിന് ഒപ്പം നിൽക്കുന്ന ഈ സമയത്ത് പി കെ കുഞ്ഞാലിക്കുട്ടി നടത്തുന്ന പരാമർശങ്ങൾക്ക് ഏറെ രാഷ്ട്രീയ മാനം ഉണ്ട്.
    Published by:Jayesh Krishnan
    First published: