നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പ്രിങ്ക്ളർ ഇടപാട് | കരാറിന്റെ പൂർണവിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചില്ലെന്ന് ഐടി സെക്രട്ടറി

  സ്പ്രിങ്ക്ളർ ഇടപാട് | കരാറിന്റെ പൂർണവിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചില്ലെന്ന് ഐടി സെക്രട്ടറി

  ഇക്കാര്യവുമായി ബന്ധപ്പെട്ട് റിസ്ക് എടുക്കുകയാണ് താൻ ചെയ്തത്. അതുകൊണ്ട് തന്നെ, എടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് എന്ത് ഭവിഷ്യത്തും നേരിടാൻ തയ്യാറാണെന്നും ഐടി സെക്രട്ടറി എം. ശിവശങ്കർ വ്യക്തമാക്കി.

  ശിവശങ്കർ

  ശിവശങ്കർ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: വിവാദമായ സ്പ്രിംങ്ക്ളർ ഇടപാടിൽ വിശദീകരണവുമായി ഐടി സെക്രട്ടറി എം. ശിവശങ്കർ. ന്യൂസ് 18 കേരളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഐ.ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. കരാറിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. മറ്റാർക്കും ഇതിൽ ഉത്തരവാദിത്തമില്ലെന്നും കണക്കുകളും ഗ്രാഫുകളും ഹാജരാക്കി ശിവശങ്കർ പറഞ്ഞു.

   മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് മാധ്യമങ്ങളോടുള്ള വിശദീകരണമെന്നും ശിവശങ്കർ വ്യക്തമാക്കി. സെക്രട്ടറിമാർക്ക് അതതു വകുപ്പിനെ മുന്നോട്ടു കൊണ്ടുപോകാൻ അധികാരമുണ്ട്. ആ അധികാരം വിനിയോഗിക്കുക മാത്രമാണ് സ്പ്രിംങ്ക്ളർ കരാറിലും ചെയ്തതെന്നും ഐടി സെക്രട്ടറി പറഞ്ഞു.

   You may also like:കോവിഡ് 19 രാജ്യത്തിന് വെല്ലുവിളിയാണ്, ഒപ്പം അവസരവും: രാഹുല്‍ ഗാന്ധി‍ [NEWS]ഇത് കേരള മോഡൽ: ലോക്ക്ഡൗണിൽ രോഗത്തെ പിടിച്ചുകെട്ടി സംസ്ഥാനം [NEWS]ഇല്ലാത്ത അധികാരം ഉപയോഗിച്ച് സ്പീക്കർ നല്‍കിയ അനുമതി പിന്‍വലിക്കണം; ചെന്നിത്തല [NEWS]

   മുഖ്യമന്ത്രിയെ പൂർണവിവരം ധരിപ്പിച്ചില്ല

   കരാറിന്റെ പൂർണതോതിലുള്ള വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നില്ലെന്ന് ഐടി സെക്രട്ടറി പറഞ്ഞു. എന്താണ് ചെയ്യാൻ പോകുന്നതെന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. തീരുമാനം എടുക്കുന്നതിന്റെ ഉത്തരവാദിത്തം സെക്രട്ടറിക്ക് തന്നെയാണ്.

   2018ൽ പ്രളയസമയത്ത് സമാനസാഹചര്യത്തിൽ ഇതിലും ശക്തമായി ഇടപെട്ടിട്ടുണ്ട്. വ്യക്തികളുടെ വലിയൊരു കൂട്ടായ്മയാണ് അന്ന് ഐടി സംവിധാനം ഒരുക്കിയത്. അന്ന് ഇതിലും വലിയ ആരോപണങ്ങൾ വേണമെങ്കിൽ ഉന്നയിക്കാമായിരുന്നെന്നും ശിവശങ്കർ വ്യക്തമാക്കി.

   നടന്നത് ആപ്ലിക്കേഷൻ വാങ്ങൽ

   സോഫ്റ്റ് വെയർ ആപ്ലിക്കേഷന്റെ വാങ്ങൽ മാത്രമാണ് നടത്തിയതെന്നും ഐടി സെക്രട്ടറി പറഞ്ഞു. ഇതൊരു കരാർ ആയിട്ടല്ല കണക്കാക്കേണ്ടത്. കാർ വാങ്ങുന്നതും വാടകയ്ക്ക് എടുക്കുന്നതും തമ്മിലുള്ള അന്തരം ഇവിടെയുണ്ടെന്നും ഐടി സെക്രട്ടറി വ്യക്തമാക്കി.

   ഞാൻ റിസ്ക് എടുത്തു, ഭവിഷ്യത്ത് നേരിടാൻ തയ്യാർ

   ഇക്കാര്യവുമായി ബന്ധപ്പെട്ട് റിസ്ക് എടുക്കുകയാണ് താൻ ചെയ്തത്. അതുകൊണ്ട് തന്നെ, എടുത്ത തീരുമാനവുമായി ബന്ധപ്പെട്ട് എന്ത് ഭവിഷ്യത്തും നേരിടാൻ തയ്യാറാണെന്നും ഐടി സെക്രട്ടറി എം. ശിവശങ്കർ വ്യക്തമാക്കി. സ്പ്രിങ്ക്ളർ പൂർണമായും ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായില്ലെന്നും മാറിയത് സുസജ്ജമായ സോഫ്റ്റ് വെയറിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.
   First published: