ഭരണകാര്യങ്ങളിൽ മാറ്റം വരുത്തും; ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം നടത്തുമെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ശബരിമല ക്ഷേത്രത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്

news18
Updated: September 6, 2019, 8:46 PM IST
ഭരണകാര്യങ്ങളിൽ മാറ്റം വരുത്തും; ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം നടത്തുമെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ
sabarimala
  • News18
  • Last Updated: September 6, 2019, 8:46 PM IST
  • Share this:
ന്യൂഡൽഹി:ശബരിമലയ്ക്കായി പ്രത്യേക നിയമനിർമാണം നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഭരണകാര്യങ്ങളില്‍ ഉള്‍പ്പെടെ മാറ്റം കൊണ്ടുവരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ശബരിമല ക്ഷേത്രത്തിനായി പ്രത്യേക അതോറിറ്റി രൂപീകരിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ശബരിമലയിലെ വിഷയങ്ങളില്‍ ദേവപ്രശ്നമുൾപ്പെടെയുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് പന്തളം രാജ കുടുംബാംഗം രേവതി നാൾ പി. രാമവർമ രാജ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. 

Also Read-മരടിലെ ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്ത് വി എസ്

ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിന് വേണ്ടി മാത്രമായി നിയമം കൊണ്ടുവരും. അതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയാണ്. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലാണ് ശബരിമല ക്ഷേത്രം. ദേവസ്വം നിയമത്തിൽ ഭേദഗതി വരുത്തുമെന്ന സൂചന സർക്കാർ കോടതിക്ക് നൽകി. ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലെ ഭരണസംവിധാനത്തിൽ വലിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ അന്തിമരൂപമായി വരുന്നതായും സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു. നിയമനിർമാണം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്നും ഇതിനായി കൂടുതൽ സമയം അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഹർജി നാലാഴ്ചത്തേക്ക് ശേഷം പരിഗണിക്കാൻ ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിച്ചു.

First published: September 6, 2019, 8:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading