കോഴിക്കോട്: തിരുവമ്പാടി പുല്ലൂരാംപാറ അത്തിപ്പാറ
ഇരുവഞ്ഞിപ്പുഴയിൽ ചുഴിയിൽപ്പെട്ടു യുവാവ് മരിച്ചു. തിരുവമ്പാടി തമ്പലമണ്ണ സ്വദേശി വയലിൽ വീട്ടിൽ രഞ്ജിത്ത് (21) ആണ് മരിച്ചത്.
അത്തിപ്പാറ ചുള്ളിയാട്ട് കടവിൽ കുളിക്കാൻ ഇറങ്ങി ചുഴിയിൽ അകപ്പെടുകയായിരുന്നു. മുക്കം ഫയർഫോഴ്സും സിവിൽ ഡിഫൻസ് അംഗങ്ങളും നാട്ടുകാരുടെയും ശ്രമഫലമായി തിരച്ചിലിൽ നടത്തി ആളെ കണ്ടെത്തി ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല
മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോവിഡ് പരിശോധനഫലം കൂടി വന്നശേഷമായിരിക്കും മൃതദേഹം വിട്ടുനൽകുക. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.