• HOME
  • »
  • NEWS
  • »
  • kerala
  • »
  • മഞ്ചിക്കണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ് റിപ്പോർ‌ട്ട്

മഞ്ചിക്കണ്ടിയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ് റിപ്പോർ‌ട്ട്

പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിവെയ്ക്കുകയായിരുന്നുവെന്നു പാലക്കാട് എസ്പി ജില്ലാ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു

walayar maoist

walayar maoist

  • Share this:
    പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ നടന്നത് ഏറ്റുമുട്ടൽ തന്നെയെന്ന് പൊലീസ് റിപ്പോർട്ട്. പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റുകൾ വെടിവെയ്ക്കുകയായിരുന്നുവെന്നു പാലക്കാട് എസ്.പി ജില്ലാ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

    സുപ്രിം കോടതി മാർഗനിർദ്ദേശങ്ങൾ പാലിച്ചല്ല അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ എന്ന കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കളുടെ പരാതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളെന്നാണ് എസ്.പി ജി ശിവവിക്രം ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 28 ന് തണ്ടർബോൾട്ട് ഈ മേഖലയിൽ
    പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ 3 പേർ കൊല്ലപ്പെട്ടു.

    EXCLUSIVE: മാവോയിസ്റ്റ് വേട്ടയിൽ പൊലീസിനെതിരെ സിപിഐ

    ഒക്ടോബർ 29 ന് ഇൻക്വസ്റ്റ് സംഘത്തിന് നേരെയും വെടിവെപ്പുണ്ടായി. ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. എന്നാൽ സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും പൊലീസ് റിപ്പോർട്ട് ശരിയല്ലെന്നും മാവോയിസ്റ്റുകളുടെ ബന്ധുക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു.

    കേസ് നവംബർ 4ന് വീണ്ടും പരിഗണിക്കും. ഇതിനിടെ ഏറ്റുമുട്ടലിനിടെയുള്ള കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടു. ഇൻക്വസ്റ്റ് നടക്കുന്നതിനിടെ വെടിവെപ്പുണ്ടായപ്പോൾ തണ്ടർബോൾട്ടിന്റെ നിർദ്ദേശ പ്രകാരം എസ്.പി, അഗളി സിഐ, ഒറ്റപ്പാലം സബ് കളക്ടർ എന്നിവർ നിലത്തു കിടക്കുന്നത് ഈ ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ, പൊലീസിനെ അനുകൂലിച്ച് അട്ടപ്പാടിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

    First published: