ഇന്റർഫേസ് /വാർത്ത /Kerala / കർഷകർക്ക് പെൻഷനും ക്ഷേമനിധിയും; ബിൽ പാസാക്കി; ഇന്ത്യയിൽ ഇതാദ്യം

കർഷകർക്ക് പെൻഷനും ക്ഷേമനിധിയും; ബിൽ പാസാക്കി; ഇന്ത്യയിൽ ഇതാദ്യം

news18

news18

നടപ്പാകുന്നത് ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്ന്

  • Share this:

    തിരുവനന്തപുരം: കേരളത്തിലെ കർഷകർക്ക് ശുഭവാർ‌ത്ത. ഇനി കർഷകര്‍ക്ക് പെൻഷനും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പ്. കേരള കർഷ ക്ഷേമനിധി ബിൽ നിയമസഭ പാസാക്കി. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ കർഷക ക്ഷേമത്തിന് ബോർഡ് വരുന്നത്. ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണ് പാലിക്കപ്പെട്ടത്.

    കേരളത്തിന്റെ കാർഷികമേഖലയുടെ മുഖച്ഛായ മാറ്റുന്നതാണ് ഈ നിയമനിർമാണമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും സാമ്പത്തികസുരക്ഷയ്ക്കും ക്ഷേമത്തിനുമായാണ് ബോർഡ് രൂപീകരിക്കുന്നത്. കര്‍ഷകര്‍ക്ക് സാമൂഹ്യമാന്യതയും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്തുന്നതിനും വരുംതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ഈ നിയമം സഹായകമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

    ബില്ലിലെ പ്രധാന വ്യവസ്ഥകൾ

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    • കാർഷികോത്പന്നങ്ങൾ മൂല്യ വർധിത ഉത്പന്നങ്ങളാക്കി മാറ്റി പ്രതിവർഷം ഒരു ലക്ഷം രൂപയിലധികം വ്യവസായ സംരംഭകർ, ഒരു ശതമാനം തുക കർഷകന് അവകാശലാഭമായി ഇനി നൽകേണ്ടിവരും.
    • അഞ്ച് സെന്റിലേയും 15 ഏക്കറിൽ താഴേയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കൃഷിക്കാർക്കെല്ലാം പെൻഷൻ ലഭിക്കും.
    • 4.9 ഏക്കർ ഭൂപരിധി വ്യവസ്ഥ, നിയമസഭാ സെലക്ട് കമ്മിറ്റി ശുപാർശ പ്രകാരം മാറ്റി. റബർ, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാരെയും ഉൾപ്പെടുത്തി. ഭൂപരിധി ഏഴര ഏക്കർ ആയി നിശ്ചയിച്ചു.
    • 18 വയസ്സ് പൂർത്തിയായ എല്ലാ കൃഷിക്കാർക്കും പദ്ധതിയിൽ അംഗങ്ങളാകാം. പ്രതിമാസം കുറഞ്ഞത് 100 രൂപ കർഷകർ അംശദായം അടയ്ക്കണം. സർക്കാർ വിഹിതമായി 250 രൂപ വരെ അടയ്ക്കും.
    • അ‍ഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക് 60 വയസ്സ് തികയുമ്പോൾ അംശദായത്തിന്റേയും വർഷത്തിന്റേയും അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ ലഭിക്കും.

    നിയമത്തിന്റെ പരിധിയിൽ വരുന്നവർ

    • ഉദ്യാനം, ഔഷധക്കൃഷി, നഴ്സറി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങൾ, പച്ചക്കറി, പുല്ല്, തീറ്റപ്പുല്ല് തുടങ്ങി എല്ലാ തരം കർഷകരും.
    • മത്സ്യം, അലങ്കാര മത്സ്യം, ചിപ്പി, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, കാട, ആട്, മുയൽ, കന്നുകാലി, പന്നി വളർത്തൽ തുടങ്ങിയവ ചെയ്യുന്നവർ
    • ഏഴര ഏക്കറിൽ താഴെയുള്ള റബർ, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാര്‍ക്കും ഗുണഭോക്താക്കളാകാം. വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ കൂടരുതെന്നു മാത്രം.
    • മൂന്നു വർഷമെങ്കിലും കാർഷിക രംഗത്തുള്ളവരാകണം അംഗങ്ങൾ. മറ്റു ക്ഷേമനിധികളിൽ അംഗങ്ങളാകാനും പാടില്ല.
    • കേന്ദ്രത്തിന്റെ കിസാൻ അഭിമാൻ പദ്ധതി അംഗങ്ങളെ ഇതിലേക്കു മാറ്റും. ഈ സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്ന പെന്‍ഷന്‍ ബോര്‍ഡ് വഴി വിതരണം ചെയ്യും.

    ആനുകൂല്യങ്ങള്‍

    • 25 വർഷ അംശദായം അടച്ചവർക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും.
    • അംഗങ്ങളായ എല്ലാ കര്‍ഷകരും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും.
    • സ്ഥിരമായി അവശതയനുഭവിക്കുന്നവർക്ക് സഹായം നൽകും.
    • സ്ത്രീകളായ അംഗങ്ങളുടെയോ പെണ്‍ മക്കളുടെയോ വിവാഹത്തിനും പ്രസവശുശ്രൂഷയ്ക്കും വിദ്യാഭ്യാസത്തിനും സഹായം ലഭിക്കും.
    • കൃഷിയിൽ ഏർപ്പെട്ടിരിക്കെ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപകടം, മരണം, വന്യജീവി ആക്രമണം, വിഷബാധ എന്നിവയുണ്ടായാൽ അതിനും ക്ഷേമനിധി ബോർഡ് നഷ്ടപരിഹാരം നൽകും.

    Also Read- പ്ലാസ്റ്റിക്കിനോട് 'കടക്ക് പുറത്ത്' പറഞ്ഞു സർക്കാർ; നിരോധനം ജനുവരി ഒന്നു മുതൽ

    First published:

    Tags: Farmers, Farmers in kerala, Ldf government, Minister v s sunilkumar