• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സംസ്കാര സമ്പന്നതയെ കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട'; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിഎംഎ സലാം

'സംസ്കാര സമ്പന്നതയെ കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട'; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിഎംഎ സലാം

"വഖഫ് നിയമം പിന്‍വലിക്കും വരെ ഞങ്ങള്‍ പോരാടും.ഈ നിലവിളികളെ നേരിടാന്‍ ''കര്‍മൂസത്തണ്ട്'' തന്നെ ധാരാളം.'

 • Share this:
  മലപ്പുറം: മുഖ്യമന്ത്രിക്ക് മറുപടിയുമായി മുസ്ലിം ലീഗ്(Muslim League) സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം (PMA Salam) കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ലീഗിനെതിരെ നടത്തിയ കടുത്ത ഭാഷയിലുള്ള നിശിത വിമര്‍ശനങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെയാണ്( Facebook) സലാം പ്രതികരിച്ചത്.

  ഫേസ്ബുക്ക് കുറിപ്പ്  ഇപ്രകാരം 'വഖഫ് സംരക്ഷണ റാലിയിലെ പ്രസംഗത്തിലെ ചില പ്രയോഗങ്ങളില്‍ പ്രസംഗകനും പാര്‍ട്ടിയും പരസ്യമായി ഖേദപ്രകടനം നടത്തിയതാണ്.

  ന്യായീകരണവുമായി ആരും വന്നിട്ടുമില്ല.എന്നാല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ എതിരാളികളേയും മാധ്യമപ്രവര്‍ത്തകരേയും ന്യായാധിപന്മാരേയും വരെ തെറിയഭിഷേകം നടത്തിയവര്‍ ഇത് വരെ ഒരു വരി പോലും എവിടെയും ഖേദപ്രകടനം നടത്തിയതായി അറിവില്ല.

  ഒരു സമുദായത്തെ മുഴുവന്‍ ജനസംഖ്യാ വര്‍ദ്ധനവിന് കാരണക്കാരെന്നും ഒരു പ്രദേശത്തെ മുഴുവന്‍ കോപ്പിയടിക്കാരെന്നും വിശേഷിപ്പിച്ചവര്‍ക്ക് മാനസാന്തരം വന്നതായി അറിയില്ല. അത്തരക്കാര്‍ ''സംസ്‌കാര സമ്പന്നതയെ'' കുറിച്ച് മുസ്ലീം ലീഗിന് ട്യൂഷനെടുക്കേണ്ട.

  Cat attacked| വളർത്തു പൂച്ച വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; അയൽവാസിക്കെതിരെ പരാതിയുമായി ഉടമ

  വഖഫ് വിഷയത്തില്‍ അടുത്ത സമരപരിപാടികളെ കുറിച്ചുളള ആലോചനയിലാണ് മുസ്ലീം ലീഗ്, എന്നിരിക്കെ കോഴിക്കോട്ടെ റാലി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ചിലരുടെ പ്രത്യേക ഏ-ക്ഷനോട് കൂടിയ നിലവിളികള്‍ക്ക് ഇപ്പോഴും ശമനമായിട്ടില്ല എന്നത് കൗതുകകരം തന്നെ.

  വഖഫ് നിയമം പിന്‍വലിക്കും വരെ ഞങ്ങള്‍ പോരാടും.ഈ നിലവിളികളെ നേരിടാന്‍ ''കര്‍മൂസത്തണ്ട്'' തന്നെ ധാരാളം..' ഇപ്രകാരം കുറിച്ചാണ് പി.എം.എ സലാം മറുപടി അവസാനിപ്പിക്കുന്നത്.

  അതേ സമയം  കഴിഞ്ഞ ദിവസം മുസ്ലീംലീഗിനെതിരെ  മുഖ്യമന്ത്രി പിണറായി വിജയന്‍  രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിയത് . അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്‌ക്കാരമെങ്കിലും മുസ്ലീം ലീഗിന് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

  സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച നടന്ന പൊതു സമ്മേളനത്തിലാണ് പിണറായി ലീഗിനെതിരെ ആഞ്ഞടിച്ചത്. 'എന്റെ പിതാവ് നിങ്ങളോട് എന്ത് തെറ്റ് ചെയ്തുവെന്ന് പിണറായി ചോദിച്ചു. ചെത്തുകാരനായി പോയതാണോ അദ്ദേഹം ചെയ്ത തെറ്റ്, നിങ്ങള്‍ ആരെ തോണ്ടാനാണ് ഇത് പറയുന്നത്.

  VD Satheeshan | സര്‍വകലാശാലകള്‍ എ.കെ.ജി സെന്ററിലെ ഡിപ്പാര്‍ട്ട്‌മെന്റുകളല്ല; ഗവര്‍ണര്‍ തെറ്റ് തിരുത്തണം :പ്രതിപക്ഷ നേതാവ്

  ഞാന്‍ ചെത്തുകാരന്റെ മകനാണെന്നു പറഞ്ഞാല്‍ തനിക്ക് വല്ലാതെ വിഷമം ആകുമെന്നാണോ കരുതിയത്. എന്തിനാണ് ഇത്രയും അസഹിഷ്ണുത. ചെത്ത് കാരന്റെ മകന്‍ എന്നതില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍'- മുഖ്യമന്ത്രി പറഞ്ഞു. ലീഗിന് എന്തിനാണ് ഇത്ര അസഹിഷ്ണുത.

  വഖഫ് ബോര്ഡ് നിയമനകാര്യവുമായി ബന്ധപ്പെട്ട്, എന്റെ ഹൈസ്‌കൂള് കാലത്ത് മരണപ്പെട്ട അച്ഛനെ പറയുന്നത് എന്തിനാണ് ? അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്? ചെത്തുകാരന്റെ മകനായ വിജയനെന്ന നിലയില് അഭിമാനമാണുള്ളതെന്ന് മുന്‍പ് ഞാന്‍  പറഞ്ഞിട്ടുണ്ട്. - പിണറായി പറഞ്ഞു.

  കോഴിക്കോട് മറ്റ് പലതും പറഞ്ഞു അതെല്ലാം ഇവിടെ പറയാന്‍ കഴിയുന്നതല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. അവരോട് അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്‌കാരമെങ്കിലും വേണമെന്നാണ് പറയാനുള്ളത്. പറഞ്ഞ ആള്‍ക്ക് ഇത് ഉണ്ടോയെന്നു അവരുടെ സഹപ്രവര്‍ത്തകരോട് ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  സാധാരണ യുഡിഎഫ് രാഷ്ട്രീയത്തില്‌നിന്ന് വ്യത്യസ്തമായി കാര്യങ്ങള് നീക്കുകയാണ് ലീഗ്. സംസ്ഥാനത്ത് വലിയരീതിയലുള്ള വര്‍ഗീയവികാരം ഇളക്കിവിടാനാണ് ശ്രമം. എല്ലാ കാലത്തും ലീഗ് തെറ്റായകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

  പക്ഷേ പഴയ കാലമല്ലിത്. നാല് വോട്ട് കിട്ടാന്‍ വേണ്ടി കള്ളങ്ങള്‍ പടച്ചുവിടുന്ന രീതി ലീഗിന് നേരത്തേയുണ്ട്. നിസ്‌കാരപായയുടെ പേരില് വ്യാജപ്രചരണം നടത്തി ഒരു യുവാവിനെ വെട്ടിക്കൊന്നതാണ് പണ്ട്. പക്ഷേ, ഇപ്പോള്‍ ജനങ്ങള്‍ക്കും ലീഗ് അണികൾക്കും   കാര്യങ്ങള്‍ മനസിലായി. നേരെയുള്ള നിലപാട് സ്വീകരിക്കണം, കാപട്യവും കൊണ്ട് നടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

  Governor vs Government | സർക്കാർ-ഗവർണർ പോര് രൂക്ഷമാകുന്നതിനിടയിൽ  അഡ്വക്കേറ്റ് ജനറൽമുഖ്യമന്ത്രി കൂടിക്കാഴ്ച

  Published by:Jayashankar Av
  First published: