നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ലീഗ് സ്ഥാനാർഥി പ്രഖ്യാപനം വ്യാഴാഴ്ചയോടെ; കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിനെ ചൊല്ലി ഭിന്നത

  ലീഗ് സ്ഥാനാർഥി പ്രഖ്യാപനം വ്യാഴാഴ്ചയോടെ; കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിനെ ചൊല്ലി ഭിന്നത

  പ്രാദേശിക നിലപാടുകളും സ്ഥാനാർഥി നിർണ്ണയത്തിൽ പരിഗണിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ

  വ്യാഴാഴ്ചക്കുള്ളിൽ ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

  വ്യാഴാഴ്ചക്കുള്ളിൽ ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

  • Share this:
  മലപ്പുറം: കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞും പെരിന്തൽമണ്ണയിൽ മഞ്ഞളാംകുഴി അലിയും സ്ഥാനാർഥികൾ ആകുന്നതിൽ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വത്തിൽ ഭിന്നാഭിപ്രായം. മലപ്പുറം ലീഗ് ഹൗസിൽ ചേർന്ന കൂടിക്കാഴ്ച്ചയിലാണ് ജില്ലാ, മണ്ഡലം ഭാരവാഹികൾ അവരുടെ നിലപാട് നേതൃത്വത്തെ അറിയിച്ചത്.

  പ്രാദേശിക നിലപാടുകളും സ്ഥാനാർഥി നിർണ്ണയത്തിൽ പരിഗണിക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. എറണാകുളം ജില്ലാ കമ്മിറ്റിയിലെയും കളമശ്ശേരി മണ്ഡലം കമ്മിറ്റിയിലെയും ഒരു വിഭാഗം നേതാക്കളാണ് ഇബ്രാഹിം കുഞ്ഞിനേയും മകൻ അബ്‍ദുൽ ഗഫൂറിനെയും കളമശ്ശേരിയിൽ സ്ഥാനാർഥികളാക്കരുതെന്ന ആവശ്യം ഉന്നയിച്ചത്.

  ഇരുവർക്കും ജയസാധ്യത കുറവെന്നും മറ്റ് മണ്ഡലങ്ങളെയും ഇവരുടെ സ്ഥാനാർഥിത്വം ബാധിക്കുമെന്നും നേതൃത്വത്തെ അറിയിച്ചു. എന്നാൽ മറു വിഭാഗം ഇതിനെ എതിർത്തു. എറണാകുളം ജില്ലക്കാരനും നിലവിലെ മങ്കട എംഎൽഎയുമായ അഹമ്മദ് കബീർ സ്ഥാനാർഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പെരിന്തൽമണ്ണയിൽ നിന്നും മാറാനുള്ള സന്നദ്ധത മഞ്ഞളാംകുഴി അലി നേതൃത്വത്തെ അറിയിച്ചിരുന്നു. മങ്കടയിൽ മൽസരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു.

  അലി മാറുകയാണെങ്കിൽ യുവ നേതാക്കളെ വേണമെന്ന് പെരിന്തൽമണ്ണ മണ്ഡലം ഭാരവാഹികളും യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളും നേതൃത്വത്തോട് ആവശ്യപ്പെട്ടു. കെ.എം. ഷാജിക്ക് പകരം സിറ്റിംഗ് എം.എൽ.എ. എൻ.എ. നെല്ലിക്കുന്നിന് പ്രഥമ പരിഗണന നൽകണമെന്ന് കാസർകോട് ജില്ലാ കമ്മറ്റിയും ആവശ്യപ്പെട്ടു. മണ്ഡലം ജില്ലാ ഭാരവാഹികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം എന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.  മുസ്ലീം ലീഗ് മൽസരിക്കുന്ന എട്ട് ജില്ലകളിലെ ഭാരവാഹികളുമായാണ് നേതൃത്വം വെവ്വേറെ കൂടിക്കാഴ്ച നടത്തിയത്. യുഡിഎഫ് സീറ്റ് വിഭജനം പട്ടാമ്പിയിൽ തട്ടി നിൽക്കുകയാണ്. എന്നാൽ അതേപ്പറ്റി പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം വിസമ്മതിച്ചു.

  പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറികെ പി.എ. മജീദിന്റെ സ്ഥാനാർഥിത്വമാണ് ഈ തെരഞ്ഞെടുപ്പിൽ ലീഗിനെ സംബന്ധിച്ച് ഏറെ നിർണായകമായ ഒരു കാര്യം. മജീദിന് സുരക്ഷിതമായ സീറ്റ് നൽകുകയാണെങ്കിൽ ഒപ്പം മൂന്ന് വട്ടം നിബന്ധനകൾക്ക് ഇളവും നൽകേണ്ടിവരും.

  പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ എന്നിവർക്ക് ഇളവ് നൽകും പോലെ സർവ സ്വീകാര്യമാകണം എന്നില്ല ഈ തീരുമാനം. മജീദിന് സീറ്റ് നൽകുകയാണെങ്കിൽ പി.വി. അബ്ദുൽ വഹാബിന് വീണ്ടും രാജ്യസഭാ സീറ്റ് എന്ന ആവശ്യവും ഉയരും. മറിച്ചാണെങ്കിൽ കെ.പി.എ. മജീദിന് രാജ്യസഭാ സീറ്റ് നൽകേണ്ടി വരും. ഇക്കാര്യത്തിൽ ഒരു നിലപാട് എടുക്കുക എന്നത് തന്നെയാണ് മുസ്ലിം ലീഗിനുള്ളിൽ ഏറെ പ്രാധാന്യമുള്ള കാര്യം.

  മണ്ഡല ഭാരവാഹികളുടെ നിർദേശങ്ങൾ അടുത്ത ദിവസം ലീഗ് നേതൃയോഗം ചർച്ച ചെയ്യും. വ്യാഴാഴ്ചക്കുള്ളിൽ ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.

  Summary: Discussions with Indian Union Muslim League regional units commence prior to releasing its list of candidates to contest for the Assembly polls 2021
  Published by:user_57
  First published:
  )}